സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം 2024 -25
2024 -25 പ്രവേശനോത്സവം മാട്ടൂൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ ഉദ്‌ഘാടനം ചെയ്‌തു. SPC, JRC, Little Kites എന്നീ ക്ലബ്ബുകളിലെ കുട്ടികളുടെ അകമ്പടിയോടെ നവാഗതരായ വിദ്യർത്ഥിളെ ആനയിച്ചു
ജൂൺ 5 പരിസ്ഥിതി ദിനം
2024 ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം സാമൂചിതമായി ആഘോഷിച്ചു. രാവിലെ 9:45ന് പ്രത്യേക അസംബ്ലി നടത്തി കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീമതി കെ കെ പ്രീത പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രധാന അധ്യാപകൻ ബഷീർ മാസ്റ്റർ ക്ലബ് കോർഡിനേറ്റർ ബീന ടീച്ചർ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി കുട്ടികൾക്ക് പരിസ്ഥിതി ഗാനവും പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു, സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടു, മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി 8, 9, 10 ക്ലാസ്സിലെ മികച്ച സ്കോർ നേടിയ കുട്ടികൾക്ക് സമ്മാനം നൽകി, കുട്ടികൾ തയ്യാറാക്കിയ വിവിധ ഭാഷകളിലുള്ള പോസ്റ്ററുകളുടെ പ്രദർശനം നടത്തി. ഉപജില്ലാ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിശീലനം നേടിയ രണ്ടു കുട്ടികൾ എട്ടാം ക്ലാസിലെ കുട്ടികൾക്ക് പരിസ്ഥിതി ദിനക്ലാസ് എടുത്തു. പച്ചക്കറിത്തോട്ട നിർമ്മാണം ആരംഭിച്ചു. സസ്യങ്ങളെ അറിയാം എന്ന് പ്രവർത്തനം മഴ കാരണം തുടർന്നുള്ള ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചു.
വായന വാരാചരണം വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 19/6/24 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടത്തി.സ്കൂളിലെ മലയാളം അധ്യാപികയായ ഗീത ടീച്ചർ വായനവാരം ഉദ്ഘാടനം ചെയ്തു. വായ നക്കൂട്ടം സദസ്സ് പരിപാടിയോട് അനുബന്ധിച്ച് വേനലവതിക്ക് കുട്ടികൾക്ക് വായനക്കായി നൽകിയ പുസ്തകത്തിന്റെ അനുഭവം 9C ക്ലാസിലെ മരിയത്ത് സി ടി സഹപാഠികളോട് പങ്കുവെച്ചു. വായന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണ മത്സരത്തോടെ അനുബന്ധിച്ച് കുട്ടികൾ വ്യത്യസ്ത പോസ്റ്റർ നിർമിച്ച് കൊണ്ടുവന്നു. വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു 25/06/24 ചൊവ്വാഴ്ച തന്നെ ലൈബ്രറിപുസ്തക പ്രദർശനവും നടത്തുകയുണ്ടായി, അക്ഷര വെളിച്ചം കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു
ജൂൺ 21 ഹിന്ദി ക്ലബ്
വായനാദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ 8,9 ക്ലാസിലെ കുട്ടികൾക്കായി വായന മത്സരം നടത്തി. പത്താം ക്ലാസിലെ കുട്ടികൾക്കായി പ്രസംഗം മത്സരവും നടത്തി വായനയും വ്യക്തിത്വ വികസനവും എന്ന വിഷയത്തെക്കുറിച്ച് ആയിരുന്നു പ്രസംഗം. ഹിന്ദി സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരും അവരുടെ രചനയും അടങ്ങുന്ന പേപ്പർ കട്ടിംഗ് വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ അക്ഷര വൃക്ഷത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി, അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചൊല്ലുകയും ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു സ്കൂൾ അധ്യാപകരായ ജയശ്രീ ടീച്ചറും സുഷമ ടീച്ചറും ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.ലഹരി വിരുദ്ധ ക്ലാസിൽ പാപ്പിനിശ്ശേരി എക്സൈസ് ഓഫീസർ ജിന ടിവി നേതൃത്വം നൽകി,സോഷ്യൽ സയൻസ് ക്ലബ്ബ് കുട്ടികളുടെ നേതൃത്വത്തിൽ മോക്ക് പാർലമെന്റ് നടത്തി, സ്കൂളിൽ ജെ ആർ സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി.
July 5 ബഷീർ അനുസ്മരണവും
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
സി എച്ച് എം കെ എസ് ജി എച്ച് എസ് എ സ് മാട്ടൂൽ ജൂലൈ 5 ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്ത സിനിമാ നാടക നടൻ പ്രകാശ് ചെങ്ങൽ നിർവഹിച്ചു. ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തി. ബഷീർ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ഉൾപ്പെടുത്തി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു ബഷീർ കഥാപാത്രങ്ങളെ ചിത്രപ്രദർശനം ദൃശ്യാവിഷ്കാരം ഇവ സംഘടിപ്പിച്ചു. ബഷീർ ദിന പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടത്തി.
July 21 ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ മത്സരം ക്വിസ് മത്സരം ഇവ നടത്തി.
July 22 PI Approximation day
ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, നിർമ്മാണം വിഷയം Geometrical pattern ഇവ നടത്തി
മുഹമ്മദ് കോയ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മാട്ടൂൽ പുതിയ കെട്ടിട ഉദ്ഘാടനം
സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 3.90 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ ഘട്ടത്തിന്റെ ഉദ്ഘാടനം 2024 ഒക്ടോബർ 5 ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് ഉദ്ഘാടനം നടത്തിയത്. സ്കൂൾ ഹാളിൽ വച്ച് നടത്തിയ ഉദ്ഘാടന പരിപാടിയിൽ കല്യാശ്ശേരി എംഎൽഎ എംവിജിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജിർ, പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂർ മാട്ടൂൽ, വാർഡ് മെമ്പർ ഇന്ദിരാ ജോസ്, സ്കൂൾ പ്രിൻസിപ്പൽ എം രഞ്ജിത്ത്, ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി കെ, പി ടി എ പ്രസിഡന്റ് അഷ്റഫ് യു എ, മദർ പി ടി എ പ്രസിഡണ്ട് സുമിയത്ത് എം, മറ്റ് പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അറബിക്കലോത്സവ മികവ്
November 6 മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ അറബിക് കലോത്സവത്തിൽ 95 പോയിന്റ് നേടി സി എച്ച് എം കെ ജി എച്ച് എസ് മാട്ടൂൽ ജേതാക്കളായി.
എസ് പി സി കുട്ടികൾ പഴയങ്ങാടി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
നവംബർ 12 മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്മാര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടിപോലീസ് സംഘം പഴയങ്ങാടി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് ഓഫീസർ പ്രകാശൻ കുട്ടികൾക്ക് ക്ലാസ് എടുത്തു C.P.O എ സുഷമ, A.D.P.O രോഷന ഡി ഐ ലീന എന്നിവർ നേതൃത്വം നൽകി.
നവംബർ 14 ശിശുദിനം
ശിശുദിനത്തോടനുബന്ധിച്ച് സി എച്ച് എം കെ എസ്ജി എച്ച് എസ് മാട്ടൂൽ എസ്പിസി യൂണിറ്റ് അംഗൻവാടി സന്ദർശിച്ചു വിദ്യാർത്ഥികളുമായി സംവദിച്ചു. അംഗൻവാടി വിദ്യാർഥികൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
ഡിസംബർ 18 അറബി ഭാഷ ദിനം
അറബി ഭാഷാ ദിനമായി ബന്ധപ്പെട്ട അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം പോസ്റ്റർരചന മത്സരം, Essay Writing തുടങ്ങിയവ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ അറബി മാഗസിൻ തയ്യാറാക്കി.മാടായി സബ്ജില്ലയിലെ ഏറ്റവും നല്ല അറബി മാഗസിനുള്ള പുരസ്‌കാരം മാട്ടൂൽ സ്കൂളിന് ലഭിച്ചു.
PASSWORD 2024-25
ഡിസംബർ 30 കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ( ട്യൂണിംഗ്) സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് ബഷീർ സർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഫാ രിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് R D O ശ്രീ രഞ്ജിത്ത് പി വി ഉദ്ഘാടനം നിർവഹിച്ചു കണ്ണൂർ കലക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് ശ്രീ പി ആർ കിഷോർ ക്യാമ്പ് വിശദീകരണം നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് വാർഡ് മെമ്പർ, ശ്രീമതി ഇന്ദിര ജോസ്, പിടിഎ പ്രസിഡണ്ട് അഷറഫ്, എസ്.എം.സി ചെയർമാൻ മുഹമ്മദ് ഹാരിസ്, എം പി ടി എ പ്രസിഡണ്ട് ശ്രീമതി റൈഹാനത്ത്, വൈസ് പ്രസിഡണ്ട് ശ്രീമതി സുമിയത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സമീറ ടീച്ചർ എന്നിവർ സംസാരിച്ചു. ക്യാമ്പ് കോർഡിനേറ്റർ ശ്രീമതി തൻസീല ടീച്ചർ നന്ദി അർപ്പിച്ചു.
ഹരിത വിദ്യാലയം പ്രഖ്യാപനം
ജനുവരി 1 മാട്ടൂൽ സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ഇന്ദിരാ ജോസാണ് ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തിയത്. വിദ്യാർത്ഥികൾ ഹരിത വിദ്യാലയം പ്രതിജ്ഞ എടുത്തു.
കേരള സംസ്ഥാന സ്കൂൾ കലോത്സവം
ജനുവരി 5 കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ മുഹമ്മദ് റാസിൻ പി. എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.മുഹമ്മദ് സിനാൻ എം എം ഖുർആൻ പാരായണത്തിൽ എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനത്ത് എത്തി.
കൗമാര ആരോഗ്യ ബോധവൽക്കരണം
വനിതാ ശിശു വികസന വകുപ്പിന്റെ സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെ ഭാഗമായി Teens ക്ലബ്ബിന്റെ നേതൃത്വത്തിൽ കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ 2005 ജനുവരി 17 ന് കൗമാര ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രവീണ ശശീന്ദ്രൻ ക്ലാസ് എടുത്തു.
സബ്ജില്ലയിലെ ബെസ്റ്റ് അറബിക് ക്ലബ്ബിനുളള പുരസ്കാരം
ജനുവരി 23 സബ് ജില്ലയിലെ ബെസ്റ്റ് അറബിക് ക്ലബ്ബിനുള്ള പുരസ്കാരം സി എച്ച് എം കെ ജി എച്ച് എസ് മാട്ടൂലിലെ അറബിക് ക്ലബ്ബിന് ലഭിച്ചു. ക്ലബ് കൺവീനർ സമീറ ടീച്ചർ ഭാരവാഹികളിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.ഏറ്റവും നല്ല അറബി മാഗസിനായി സ്കൂളിലെ അറബി മാഗസിൻ തിരഞ്ഞെടുക്കപ്പെട്ടു.
എസ് പി സി പാസിംഗ് ഔട്ട് പരേഡ്
2015 ജനുവരി 25ന് രാവിലെ 8:30ന് പഴയങ്ങാടി SHO സത്യനാഥൻ സാർ സല്യൂട്ട് സ്വീകരിച്ചു.
റിപ്പബ്ലിക് ഡേ
റിപ്പബ്ലിക്ക് ദിനത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് മനോഹരൻ സാർ ഫ്ലാഗ് ഉയർത്തി. മുഹമ്മദ് ബഷീർ സാർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ദേശഭക്തിഗാനാലാപന മത്സരം, പ്രസംഗം മത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
എഴുത്തുകൂട്ടം വായനാക്കൂട്ടം
സ്കൂൾതല ഏകദിന ശില്പശാല 2025 ഫെബ്രുവരി 12ന് സംഘടിപ്പിച്ചു.മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം ക്ലബ് കൺവീനർ റോഷ്‌ന ടീച്ചർ, ക്യാമ്പിൽ നേതൃത്വം നൽകി.സ്കൂൾ ലൈബ്രറി കൺവീനർ ഷിബിന ടീച്ചർ ക്യാമ്പ് വിശദീകരണം നടത്തി.
ROBOTICS EXPO
LITTLE KITES ക്ലബ്ബിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 21 ഫെബ്രുവരിയിൽ നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം നിർവഹിച്ചു പിടിഎ പ്രസിഡണ്ട് അഷ്റഫ് യു എ അധ്യക്ഷത വഹിച്ചു. ഗെയിംസ്, scratch programming, ലെമൺ ആൻഡ് സ്പൂൺ ഗെയിം, റോബോട്ടിക് തുടങ്ങി പുതുമയാർന്ന ഇനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
പഠനോത്സവം
2005 മാർച്ച് 28ന് പഠനോത്സവം മാട്ടൂൽ എം യു പി ഹെഡ്മാസ്റ്റർ പി വി പ്രസാദ് മാസ്റ്റർ നിർവഹിച്ചു. പഠനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ ഇനങ്ങൾ പ്രദർശിപ്പിച്ചു.
ശുചിത്വ നഗരം സുന്ദരതീരം
ഏപ്രിൽ 11 ശുചിത്വ നഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി എസ്പിസി വിദ്യാർഥികൾ മാട്ടൂൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്ലാസ്റ്റിക് നിർമ്മാർജന പ്രവർത്തനങ്ങളിൽ പങ്കാളികളായി.
എന്റെ കേരളം ക്വിസ് മത്സരം
മെയ് 2 കേരളം ക്വിസ് മത്സരത്തിൽ പഞ്ചായത്ത് തല മത്സരത്തിൽ എട്ടാം ക്ലാസിലെ റിഷാന തോലൻ, ഒമ്പതാം ക്ലാസിലെ മുഹമ്മദ് ഇ കെ എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. ജില്ലയിൽ ഹൈസ്കൂൾ തലത്തിൽ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ഈ കുട്ടികൾ പങ്കെടുത്തു.
എസ്എസ്എൽസി പരീക്ഷയിൽ ഈ വർഷവും 100 മേനി
2024 25 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ 100% വിജയം നേടി. Ayisha M P Niya Sreenivasan Asna P Zuha Sadique Riya Rashid E T
എന്നിവർ ഫുൾ എ പ്ലസ് നേടി.
Fathima Ziya Angeth Chalil Fathima Zyma Angeth Chalil Muhammed Rabeeh KK Fathimathu Shafna K V Fathima Riza M P Safa K Ahadanissa T A
എന്നിവർ ഒമ്പത് എ പ്ലസ് നേടി