സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ശുചിത്വം തേടാം രോഗമകറ്റാം
ശുചിത്വം തേടാം രോഗമകറ്റാം
വ്യക്തികൾ സ്വയം പാലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിതശൈലീ രോഗങ്ങളെയും ഒരു പരിധിവരെ നമുക്ക് അകറ്റി നിർത്താൻ കഴിയും. നാം വളർത്തിയെടുക്കേണ്ട പ്രധാനപ്പെട്ട ഒരു ശീലമാണ് ശുചിത്വം. പരിസര, വ്യക്തി, വിവര ശുചിത്വം നാം ശീലിക്കേണ്ടതുണ്ട്. വീടും പരിസരവും വൃത്തിയാക്കാനും മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാനും നാം ശ്രദ്ധിക്കണം. ആഹാര വസ്തുക്കൾ പാഴാക്കി കളയരുത്. അഴുക്കു ചാലുകളിൽ നിന്നുള്ള മലിനജലം പൊതുസ്ഥലങ്ങളിലൂടെ ഒഴുക്കാൻ ഇടവരുത്തരുത്. ഇങ്ങനെയൊക്കെ ആരോഗ്യ പരമായ ചുറ്റുപാടുകളെ നാം സൃഷ്ടിച്ചെടുക്കണം. വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യമുള്ള സമയമാണിത്. കൊറോണ എന്ന മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, പൊതുസ്ഥല സമ്പർക്കം നാം കഴിവതും ഒഴിവാക്കണം. അങ്ങനെ ചെയ്യേണ്ടി വന്നാൽ, കൈകൾ സോപ്പ്, ഹാൻഡ് വാഷ് തുടങ്ങിയവ ഉപയോഗിച്ച് ഇരുപത് സെക്കന്റ് നന്നായി കഴുകണം. സാനിറ്റയ്സർ ഉപയോഗിച്ച് കൈകൾ ഇടക്കിടെ അണുവിമുക്തമാക്കുന്നതും നല്ലതാണ്. വസ്ത്രങ്ങൾ നല്ല വെയിലിൽ ഉണക്കി സൂക്ഷിക്കുകയും ആഹാരത്തിനു മുൻപും ശേഷവും, പുറത്തു പോയി വന്നാലും, ശൗചാലയത്തിൽ പോയാലും സോപ്പുപയോഗിച്ചു നന്നായി കൈയ്യും കാലും കഴുകുന്നത് നാം നിത്യ ജീവിതത്തിൽ ശീലമാക്കണം. അങ്ങനെ രോഗങ്ങളെ അകറ്റി നിർത്താം. മാധ്യമങ്ങളിലൂടെയും മറ്റും സത്യസന്ധമായ വാർത്തകൾ പ്രചരിപ്പിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ ആരോഗ്യമുള്ള ശരീരവും മനസ്സും പരിസരവും ഉണ്ടെങ്കിലേ നാം ഉണ്ടാവുകയുള്ളൂ.. നമ്മുടെ നാടും.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം