സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/അക്ഷരവൃക്ഷം/വേണ്ട പ്രതിഷേധം പ്രതിരോധത്തിനോട്
വേണ്ട പ്രതിഷേധം പ്രതിരോധത്തിനോട്
ഈശ്വരൻ നമുക്ക് നൽകിയിരിക്കുന്ന വിലപ്പെട്ട ഒരു നിധിയാണ് നമ്മുടെ ആരോഗ്യം. അതിനെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അമിതാഹാരവും വ്യായാമക്കുറവും ശുചിത്വമില്ലായ്മയുമൊക്കെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്. ഒരാൾ സത്യത്തിൽ ആരോഗ്യവാനാണെന്ന് പറയുന്നത് എപ്പോഴാണ്? രോഗമില്ലാത്ത അവസ്ഥ മാത്രമല്ല ആരോഗ്യം, ഒരുവന്റെ ശാരീരിക, മാനസിക, സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം. നല്ല ഭക്ഷണം നമ്മുടെ ശരീരത്തെ ആരോഗ്യവാനാക്കുമെങ്കിലുംമനസ്സും ശുദ്ധമായാലേ പൂർണ്ണ ആരോഗ്യമുണ്ടാവുകയുള്ളു. അസൂയ, പക , വിദ്വേഷം ഇവ കൊണ്ട് മനസ്സ് മലീമസമാക്കരുത്. പല രോഗങ്ങൾക്കും അത് കാരണമാകും. അതേപോലെ നമ്മുടെ ചുറ്റുപാടുകളെയും ആരോഗ്യപരമായി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. നമ്മുടെശരീരത്തിന്റെ രോഗ പ്രതിരോധശേഷി നാം വർധിപ്പിക്കേണ്ടതുണ്ട്. ഇക്കാലത്തു ഒരു മഴ കൊണ്ടാൽ പോലും അസുഖം വരുന്നത് പ്രതിരോധശേഷി കുറവായതു കൊണ്ടാണ്. കൃത്യ സമയത്തുള്ള ആഹാരം , ശരിയായ ഉറക്കം, ശാരീരിക ശുചിത്വം എന്നിവ നമ്മുടെ പ്രതിരോധശേഷി കൂട്ടുന്നു. ദിവസവും ധാരാളം വെള്ളം കുടിക്കുന്നതും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നതും ശരീരത്തിന് നല്ലതാണ്. പ്രഭാത സവാരിയും വൈകുന്നേരത്തെ വെയിൽ കൊള്ളൽ ഒക്കെ ആരോഗ്യം വർധിപ്പിക്കാൻ സഹായകരമാണ്. അതേ പോലെ കൃത്യസമയത്തുള്ള വാക്സിനേഷൻ രോഗത്തെ തടഞ്ഞു നിർത്താൻ സഹായിക്കുന്ന ഒന്നാണ്. എപ്പോഴും മനസ്സും ശരീരവും പൂർണ്ണാരോഗ്യത്തോടെയിരിക്കാൻ നാം ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ നമ്മുടെ ഓർമ്മയിലുണ്ടാവണം രോഗം വന്നു ചികിൽസിക്കാൻ ശ്രമിക്കാതെ രോഗം വരാതെ നോക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്, ശ്രമിക്കേണ്ടത്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം