സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ഒര‍‍ുതിരിച്ച‍ുവരവ് അനിവാര്യമല്ലേ?

Schoolwiki സംരംഭത്തിൽ നിന്ന്
ഒര‍‍ുതിരിച്ച‍ുവരവ് അനിവാര്യമല്ലേ?
       പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തതാണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതി നാശത്തെ പരാമർശിക്കാത്ത ഒരു ദിവസം പോലുമില്ല. ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിലേക്ക് ഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത് . ഇതിന്റെ കാണാപ്പുറങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിച്ചു നോക്കാം. 
       പരിസ്ഥിതിനശീകരണംഎന്നാൽപാടംചതുപ്പുപ്രദേശങ്ങൾഎന്നിവയുടെനികത്തൽ,ജലസ്രോതസ്സുകളിൽ അണക്കെട്ട് നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി  നശിപ്പിക്കുക, കുന്നുകൾ  പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക, കുഴൽക്കിണറുകളുകളുടെ അമിതോപയോഗം, വ്യവസായ ശാലകളിൽ നിന്നു വമിക്കുന്ന വിഷലിപ്തമായപുകമൂലമുള്ളവായുമലിനീകരണം,അവിടെനിന്നുംജലാശയങ്ങളിലേക്ക്ഒഴുക്കിവിടുന്നമലിനജലം,ഇന്നുവ്യാപകമായിക്കൊണ്ടിരിക്കുന്ന ഇ. വേസ്റ്റ്, വാഹനങ്ങളിൽ നിന്നുംവമിക്കുന്ന പുക, പ്ലാസ്റ്റിക് വേസ്റ്റുകൾ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസ വളങ്ങളുംകീടനാശിനികളും.... ഇവയൊക്കെയാണ് നമ്മളും മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന വിഷയം. 
         നമ്മുടെ പരിസ്ഥിതി സംരക്ഷിക്കണമെന്ന ആത്മാർത്ഥമായ താല്പര്യം നമുക്കുണ്ടെങ്കിൽ  നാം ഓരോരുത്തരും പ്രകൃതിയിലേക്ക് തിരിച്ചു വരേണ്ടത് അത്യാവശ്യമാണ്.
ആസിയാബി .സി.എം
8 ഡി സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്, മാട്ട‍ൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം