സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/ശുചിത്വ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അതിലെ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങളാണ് വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം എന്നിവ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം.

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. കൂടാതെ ഭക്ഷണത്തിനു മുമ്പും പിമ്പും കൈകൾ നന്നായി സോപ്പുപയോഗിച്ചു കഴുകുക.           
         വയറിളക്കരോഗങ്ങൾ, കുമിൾ , ത്വക്ക് രോഗങ്ങൾ, പകർച്ചപ്പനി തുടങ്ങിയവയും സാർസ് കോവിഡ് വരെ ശുചിത്വം പാലിക്കുന്നതിലൂടെ ഒഴിവാക്കാം. പൊതുസ്ഥലങ്ങളുമായുള്ള സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറംഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കോവിഡ് 19 ഇൻഫ്ലുവൻസ ,കോളറ ,ഹെർപ്പിസ് മുതലായ വൈറസുകളും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകി കളയാം. 
        ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറക്കുക. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തൂവാല,  മുഖാവരണം എന്നിവ ഉപകരിക്കും. 
     പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക .വായ മൂക്ക് കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. ആളുകളുമായി നിശ്ചിത അകലം പാലിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടുക. 
        വിവേകപൂർണമായ പ്രവർത്തികൾ കാരണവും ജൈവ ഭൗതിക മണ്ഡലങ്ങളിൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഒരു പട്ടികയാണിത്. പരിസ്ഥിതിയിൽ മനുഷ്യന്റെ കടന്നുകയറ്റം മൂലം ഉണ്ടാകുന്ന ഈ പ്രശ്നങ്ങളെ പൊതുവേ മൂന്നായി തിരിക്കാം പരിസ്ഥിതി പ്രശ്നങ്ങളുടെ കാരണങ്ങൾ, ഫലങ്ങൾ,  മാർഗങ്ങൾ എന്നിവയാണ് അവ. 
        ബാക്ടീരിയ,  വൈറസുകൾ, പൂപ്പൽ,  പരാത ജീവികൾ,  എന്നിവയടങ്ങുന്ന രോഗാണു വൃന്ദത്തിൽ നിന്നും ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചെറുക്കുന്നതിനായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളേയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ. പ്രതിരോധ വ്യവസ്ഥയേയും അതുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി. രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾക്ക് . സാധിക്കും. ഇതുകാരണം രോഗകാരികളായ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും,  തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗ പ്രതിരോധ സംവിധാനങ്ങളും പരിണമിച്ചുണ്ടായി ട്ടുണ്ട്. ഏകകോശജീവികൾ മുതൽക്കുള്ള ജൈവ ലോകത്തിലെ എല്ലാ അംഗങ്ങളും,  സ്വയരക്ഷയ്ക്ക് വേണ്ടിയുണ്ടാക്കുന്ന പ്രതിരോധ വ്യവസ്ഥ കാണാം. 
  ബാക്ടീരിയകളെ പോലുള്ള വളരെ ലഘുവായ ഘടനയുള്ള ഏകകോശജീവികൾ ക്ക് പോലും ബാക്ടീരിയ ഇനത്തിൽപ്പെട്ട വൈറസുകളുടെ ബാധയെ പ്രതിരോധിക്കുവാൻ കഴിയുന്ന ജൈവ രസങ്ങളുടെയും രാസാഗ്നികളുടെയും സംവിധാനമുണ്ട്. യൂക്കാരിയോട്ടുകളിൽ മറ്റൊരുതരം രോഗ പ്രതിരോധ വ്യവസ്ഥകളും പരിണമിച്ചുണ്ടായിട്ടുണ്ട്. സസ്യങ്ങളിലും ലളിത ഘടനയുള്ള ജന്തുജാലങ്ങളിലുമൊക്കെ ഇന്ന് കാണുന്ന അതിവിദഗ്ധമായ പ്രതിരോധ സംവിധാനത്തിന്റെ പൂർവ രൂപങ്ങൾ ദർശിക്കാം.
     രോഗാണു പ്രവേശനം തടയുന്നതിനും അവയെ നശിപ്പിക്കാൻ ഉള്ള കഴിവുകളാൽ സജ്ജമാണ് ജീവലോകം. രോഗാണു ഉൽപാദിപ്പിക്കുന്ന രോഗകാരികളായ ഘടകങ്ങളെ തിരിച്ചറിഞ്ഞ് അതിനനുസൃതമായ പ്രതിരോധം തീർക്കാനും പ്രവർത്തിക്കാനും ജീവികൾക്ക് കഴിയുന്നു. അതിനാൽ വ്യക്തി ശുചിത്വം ജീവിതത്തിലെ ഒരു ശീലമാക്കുക. രോഗമില്ലാത്ത ഒരു തലമുറയ്ക്ക് വഴി തുറന്ന് കൊടുക്കുക.
മുനവ്വിറ മുഹ്സിന
10 എ സി. എം.എസ്.എച്ച്.എസ്. അരപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം