സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം
പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം
പ്രാചീനകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്ക്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികൾ ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രധാന്യമുള്ളതാണ്. ആരോഗ്യം ശുചിത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഘലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മളേറെ പുറകിലാണ് എന്ന് കൺ തുറന്ന് നോക്കുന്ന ആർക്കും മനസിലാക്കാവുന്നതാണ് ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറയുന്നില്ല. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറി കഴിഞ്ഞു.കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറി കൊണ്ടിരിക്കുന്നു. കൊതുകുകളിലൂടേയോ, മലിനജലം കെട്ടിക്കിടക്കുന്നതിലൂടെയോ വ്യക്തി ശുചിത്വം, പരിസര ശുചിത്വം ഇല്ലായ്മയിലൂടേയോ പലവിധ രോഗങ്ങളും നമ്മുടെ പ്രദേശത്തും പിടിപെടുന്നു എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. അത് കൊണ്ട് നാം ഓരോരുത്തരും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതൊടൊപ്പം നമ്മുടെ പ്രകൃതിയെ നല്ല രീതിയിൽ പരിപാലിക്കേണ്ട കടമ കൂടി നാം നിർവ്വഹിക്കേണ്ടതുണ്ട്.
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |