സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി മലിനീകരണം
       ഇന്ന് നമ്മുടെ ഭൂമിയിൽ ഏറ്റവും കൂടുതൽ നേരിടുന്ന വലിയ ഭീഷണിയാണ് പരിസ്ഥിതി മലിനീകരണം. മനുഷ്യൻ  ഉപയോഗിച്ച് കളയുന്ന വസ്തുക്കളാണ് പരിസര മലിനീകരണത്തിന് കാരണമാകുന്നത്. ജലം, വായു, മണ്ണ് എന്നിവയാണ് പ്രധാനമായും മലിനമാക്കുന്നത്. മനുഷ്യൻ മാത്രമല്ല എല്ലാ ജീവികളും ഇതിൻ്റെ ഫലം അനുഭവിക്കുന്നുണ്ട്.  കാടുകൾ നശിപ്പിക്കുന്നതിലൂടെ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നു. കൃഷിസ്ഥലങ്ങൾ നശിപ്പിക്കുന്നു. അശ്രദ്ധമായി മാലിന്യം വലിച്ചെറിയുന്നത് കാരണം പരിസ്ഥിതി പൂർണമായും മലിനമാകുന്നു.

പ്രകൃതിയെ സംരക്ഷിക്കേണ്ടതും, നിലനിർത്തേണ്ടതും മനുഷ്യരായ നാം ഓരോരുത്തരുടേയും കർതവ്യമാണ്.

റിജോ.എം. ആർ
VI .ബി സി. എം.എസ്.എച്ച്.എസ്. അരപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഘനം