സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/അക്ഷരവൃക്ഷം/ഗോപുവിന്റെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ഗോപുവിന്റെ ലോകം

ഒരു ഗ്രാമത്തിൽ രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു. മൂത്തവൻ ഗോമു ഇളയവൻ ഗോപു. ഗോമുവിനു താമസിയാതെ നല്ല ഒരു ജോലി ലഭിച്ചു. അതോടെ അവൻ തന്റെ ജോലി സ്ഥലമായ പട്ടണത്തിൽ താമസവുമാക്കി. പാവം ഗോപു അവൻ തന്റെ ഗ്രാമത്തിൽ കൃഷിക്കാര്യങ്ങളിൽ മാതാപിതാക്കളെ സഹായിച്ചു കഴിഞ്ഞു കൂടി. മുൻപ് വല്ലപ്പോഴും നാട്ടിൽ വന്നിരുന്ന ഗോമു ക്രമേണ തീർത്തും വീട്ടിൽ വരാതെയായി. ഒരു മഴക്കാലത്ത് പെട്ടെന്നുണ്ടായ അസുഖം മൂലം അവന്റെ അച്ഛൻ മരിച്ചു. ആ ദുഃഖം താങ്ങാനവാതെ അമ്മയും മരിച്ചു. "ഇനി നീ ഇവിടെ തനിച്ചു നിൽക്കേണ്ട" ഗോമു പറഞ്ഞു. ഗോപുവുമായി അവൻ പട്ടണത്തിലേക്ക് യാത്രയായി. അവിടുത്തെ ഒരു ഫ്ലാറ്റിൽ ആണ് ഗോമുവിന്റെ താമസം. ഗോപുവിനെന്തോ അവിടുത്തെ രീതികൾ പിടിച്ചില്ല. "ചേട്ടാ എനിക്കൊന്നു കുളിക്കണം" ഗോപു പറഞ്ഞു. അതിനെന്താ.. ഗോമു അവനു കുളിമുറി കാണിച്ചു കൊടുത്തു. എനിക്കിതോന്നും ശെരിയാവില്ല. ഇവിടെ കുളം ഒന്നുമില്ലേ.? ഗോപു ചോദിച്ചു. "ഒരു കാര്യം ചെയ്യൂ ഇവിടെ അടുത്ത് ഒരു പുഴയുണ്ട്. നീ അവിടെ പോയി കുളിച്ചോ".. ഉള്ളിലെ ചിരി അടക്കികൊണ്ട് ഗോമു പറഞ്ഞു. ഗോപുവിന് സന്തോഷമായി. അന്നുമുതൽ അവൻ രാവിലെയും വൈകുന്നേരവും പുഴയിൽ കുളിക്കാൻ പോയിത്തുടങ്ങി. അവനു സമപ്രായക്കാരായ കുറേ കൂട്ട്കാരെയും പുഴയിൽ പോകാൻ കിട്ടി. പകൽ സമയം അവൻ ഫ്ലാറ്റിന്റെ മട്ടുപ്പാവിൽ ജൈവകൃഷി ചെയ്യാൻ തുടങ്ങി. അവന്റെ ചങ്ങാതിമാരും അവന്റെ പാത പിന്തുടർന്നു. ഗോപു എല്ലാത്തിനും മേൽനോട്ടം വഹിച്ചു. നാളുകൾ കഴിഞ്ഞു. ഒരു ദിവസം ഫ്ലാറ്റിന്റെ സെക്യൂരിറ്റി ഗോമുവിനെ കാണാനെത്തി. സാറെന്നോട് ക്ഷമിക്കണം. എനിക്കൊരു കാര്യം പറയാനുണ്ട്. അയാൾ ഭവ്യതയോടെ പറഞ്ഞു. എന്താ?... എന്തുപറ്റി..?? ഗോമു ചോദിച്ചു. അതേയ്... സാറിന്റെ അനുജൻ എന്നും കുളി കഴിഞ്ഞു വരുമ്പോൾ ഒരു ചാക്ക് കെട്ടുമായാണ് വരുന്നത്. അതെന്താണെന്ന് അറിഞ്ഞാൽ കൊള്ളാം. പിന്നീട് ദുഖിക്കാൻ ഇടവരരുത് അതാ ഞാൻ പറഞ്ഞത്. അയാൾ പറഞ്ഞു നിർത്തി. ശെരി ശെരി.... ഞാൻ അവനോട് ചോദിക്കട്ടെ. ഗോമു ഗോപുവിനെ വിളിച്ചു. "നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ കെട്ടു " പുറത്തേക്ക് വന്ന ഗോപു രണ്ടുപേരോടുമായി പറഞ്ഞു. നീ എന്താടാ എല്ലാ ദിവസവും ചാക്കിൽ കൊണ്ട്വരുന്നത്? ഗോമുചോദിച്ചു. പറയാം... ഗോപു പറഞ്ഞു തുടങ്ങി. പുഴക്കരയിലും പുഴയിലും കിടക്കുന്ന മാലിന്യങ്ങളാണ് ഞാൻ കൊണ്ട്വരുന്നത്. ഞാനത് ഇവിടുത്തെ മാലിന്യ കൂമ്പാരത്തിൽ ഖര ജൈവങ്ങളായി തിരിച്ച് നിക്ഷേപിക്കും. ഇവിടെ കിടന്നാൽ മുനിസിപ്പാലിറ്റിക്കാർ അത് ദിവസവും കൊണ്ടുപോയി സംസ്കരിക്കുമല്ലോ. ഓരോ ദിവസവും എത്ര ആളുകളാണ് നമ്മുടെ പുഴകളിൽ കുളിക്കുകയും തുണി അലക്കുകയും ചെയ്യുന്നത് എന്ന് അറിയാമോ?.. എത്രയെത്ര ജീവജാലങ്ങളാണ് ഈ പുഴയെ ആശ്രയിച്ചു കഴിയുന്നത്.?.. ഈ പുഴയിൽ തന്നെ എന്തു മാത്രം ജീവികളാണ് ഉള്ളത്.?... ഇങ്ങനെ പോയാൽ ഏതാനും വർഷങ്ങൾക്കകം ഈ പുഴ ഈ പൂമുഖത്തു നിന്നു നാം തുടച്ചു നീക്കിയ അനേകം പകർച്ചവ്യാധികൾ തിരികെ വരും. അന്തരീക്ഷത്തിലെ ചൂട് ഉയർന്ന് ജീവജാലങ്ങളും സസ്യങ്ങളും കരിഞ്ഞു വീഴും. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകും. ഇതിനെല്ലാം പരിഹാരം ഒന്നേയുള്ളു- പ്രകൃതി സംരക്ഷണം. അതിന് എന്നെകൊണ്ട് കഴിയുന്ന വളരെ ചെറിയൊരു ശ്രമം ഞാൻ നടത്തുന്നു. അതുകൊണ്ട് മറ്റനേകം ആളുകളും എന്റെ കൂട്ടുകാരുമെല്ലാം ഇതുതന്നെ ചെയ്യുന്നു. ഞങ്ങൾ ചെയ്യുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം. "ക്ഷമിക്കാനോ,... നിങ്ങൾ ചെയ്തതാണ് ശെരി. ഇന്നുമുതൽ ഞങ്ങളെല്ലാം നിന്നോടും നിന്റെ കൂട്ടുകാരോടും ഒപ്പമുണ്ട് പ്രകൃതിയെ സംരക്ഷിക്കാൻ" ഗോമുവും സെക്യൂരിറ്റിയും ഒരേ സ്വരത്തിൽ പറഞ്ഞു. അതേ.. അവിടെ ഒരു കർമ്മസേന രൂപം കൊണ്ടു. "പ്രകൃതി സംരക്ഷണ സേന " നമുക്കും അവരോടൊപ്പം ചേരാം. "അണ്ണാൻ കുഞ്ഞും തന്നാലായത്. "

അൻസ സൈന ജോസ്
3 എ സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ