സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

അങ്ങ് ചൈനയിലെ പേര് കേട്ട വൈറസ് കുടുംബത്തിലെ അംഗമാണ് ഞാൻ. എന്റെ പേര് കൊറോണ വൈ റസ്, ചൈനയിലെ ഘോര വനത്തിലാണു താമസം. ഞങ്ങളുടെ വാസസ്ഥലം ഏതെങ്കിലും ജീവികളുടെ ആന്തരികാവയവങ്ങളിൽ ആണ്. പുറത്തുവന്നാൽ ഞങ്ങൾക്ക് അധികസമയം ജീവിക്കാൻ കഴിയില്ല. വന്യജീവികളെ ആണ് ഞങ്ങൾ പാർപ്പിടം ആയി കാണുന്നത്. അവയുടെ ഉള്ളിൽ ഞങ്ങൾക്ക് സ്വസ്ഥമായി കഴിയാം അല്ലോ. അങ്ങനെ ഒരു ദിവസം ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ ഞങ്ങളുടെ കാട്ടിലേക്ക് ഒരു നായാട്ടു കാരൻ വന്നു. നിയമങ്ങളെ കാറ്റിൽ പറത്തി അദ്ദേഹം അനേകം മൃഗങ്ങളെ വെടിവെച്ചുകൊന്നു. ചത്തു വീണ മൃഗങ്ങളെ എല്ലാം വണ്ടിയിൽ കയറ്റി ചൈനയിലെ 'വ്യൂ ഹാൻ'എന്ന പട്ടണത്തിലെ മാംസ മാർക്കറ്റിൽ വിറ്റു. ഞാൻ പേടിച്ചു വിറച്ചു. അവർക്ക് പന്നിയേയും ഉടുമ്പിനെയും പാമ്പിനെയും വളരെ ഇഷ്ടമാണല്ലോ. ഈ മൃഗങ്ങളെ ചന്തയിൽ വെട്ടിനുറുക്കി അവയുടെ ആന്തരികാവയവങ്ങൾ പുറത്തെടുത്തു. ഈ സമയത്ത് ഞാൻ ആ ഇറച്ചിവെട്ടുകാരന്റെ കയ്യിൽ കയറിപ്പറ്റി. നിങ്ങൾക്ക് അറിയാമല്ലോ എനിക്ക് തനിയെ ജീവിക്കാൻ സാധിക്കില്ല എന്ന്. അങ്ങനെ ആ ഇറച്ചിവെട്ടുകാരൻ കൈകളിൽനിന്ന് അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് ഞാൻ പ്രവേശിച്ചു. പാവം അധികം വൈകാതെ തന്നെ അയാൾ രോഗം ബാധിച്ചകിടപ്പിലായി. കടുത്ത പനിയും ചുമയും അദ്ദേഹത്തെ വലച്ചു. ദിവസങ്ങൾക്കുള്ളിൽ അയാൾ മരണമടഞ്ഞു. ഇതിനോടകം എന്റെ മക്കൾ ജോലികൾ തുടങ്ങി കഴിഞ്ഞു. അയാളിൽനിന്നും അയാളെ ചികിത്സിച്ച ഡോക്ടറുടെ കൈകളിലേക്കും കൂടാതെ അതുവഴി ധാരാളം ആളുകളിലേക്ക് ഞാനും എന്റെ മക്കളും പ്രവേശിച്ചു കഴിഞ്ഞു. പാവം ചൈനക്കാർ എല്ലാവരും രോഗം കൊണ്ടു വലഞ്ഞു. അനേകമാളുകൾ മരണം വഴി ഈ ലോകത്തു നിന്നും മാറ്റപ്പെട്ടു. പക്ഷേ ചൈനയിൽ മാത്രമല്ല ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കും ഞങ്ങൾ എത്തി കഴിഞ്ഞു. ജനങ്ങളാകെ ബുദ്ധിമുട്ടി.. പനിയും ചുമയും പടർന്നു പിടിച്ചു.. മരുന്നുകൾ കണ്ടുപിടിക്കാതെ യും കൊടുത്ത മരുന്നുകൾ ഫ ലിക്കാതെയും ആംബുലൻസുകൾ എന്നെയും കൊണ്ട് ചീറിപ്പാഞ്ഞു നടന്നു.

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞാൻ കയറിക്കൂടിയ കൂടുതൽ ആളുകൾ മരിച്ചു കൊണ്ടിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ ലോകം പകച്ചു നിന്നു. പക്ഷേ ദിവസങ്ങൾക്കുള്ളിൽ ശാസ്ത്രലോകം എന്നെ തിരിച്ചറിഞ്ഞു. ഞാൻ,'കൊറോണ വൈറസ് '.ഇതിനുമുൻപും ഞാനിവിടെ വന്നിരുന്നു സ 'സാർസ് 'എന്നപേരിൽ. ഇപ്പോൾ എന്റെ പേര് 'കോവിഡ് 19'. എല്ലാ രാജ്യങ്ങളും ഞാൻ സന്ദർശിച്ചു. ഇപ്പോൾ സുന്ദരമായ കൊച്ചു കേരളത്തിലും എത്തി. ഇവിടെ എന്നെ അവർ ജീവിക്കാൻ സമ്മതിക്കില്ല.പക്ഷേ ഇവിടുത്തെ ജനങ്ങൾ, ആരോഗ്യപ്രവർത്തകർ, രാഷ്ട്രീയക്കാർ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, എല്ലാവരും ഒറ്റക്കെട്ടായി നിന്നു കൊണ്ട് എന്നെ ഇവിടെ നിന്ന് തുരത്തുക യാണ്. നിങ്ങൾക്കറിയാമോ എനിക്കും ഒരു കൊച്ച് ഹൃദയം ഉണ്ട്. ആരെയും ഉപദ്രവിക്കരുത് എന്നാണ് എന്റെയും ആഗ്രഹം. പക്ഷെ, എന്റെ നിലനിൽപ്പിനു മറ്റൊരാളുടെ സഹായം കൂടിയേ തീരു. ഇതൊരു യുദ്ധമാണ് ഞാനും നിങ്ങളും തമ്മിലുള്ള യുദ്ധം. എനിക്ക് തോൽക്കാൻ ആണ് ഇഷ്ടം അവസാന പുഞ്ചിരി നിങ്ങളുടെ ചുണ്ടുകളിൽ വിരിയട്ടെ.

പൊയ്ക ജയേഷ്
4 എ സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ