സി ആർ എ എൽ പി എസ് ബേപു/അക്ഷരവൃക്ഷം/ -കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൂട്ടുകാരെ നാമിപ്പോൾ കൊറോണ എന്ന ഭീകരനെ ഭയന്ന് വീട്ടിൽ തന്നെ ഇരിക്കുകയാണ്. അതിന്റെ പേരിൽ ഇന്ത്യ ഇപ്പോൾ ലോക്കഡൗണിലേക് കടന്നു. ആദ്യം ചൈനയിൽ നിന്നാണ് ഈ വൈറസ് വ്യാപിക്കാൻ തുടങ്ങിയത്. വുഹാനിലെ ചെമ്മീൻ കച്ചവടകർക്കാണ് ആദ്യം വൈറസ് ബാധിച്ചതെന്നാണ് വാർത്തയിൽ നിന്ന് അറിഞ്ഞത്. ചൈനയിലെ ഒരു വൈറോളജി ലാബിൽ നിന്നാണ് ഈ വൈറസ് പുറത്തു ചാടിയതെന്നും പറയപ്പെടുന്നു. അങ്ങനെ ഇറ്റലി, സ്പെയിൻ, അമേരിക്ക, ഇന്ത്യ, ജർമ്മനി എന്നീ രാജ്യങ്ങളിലും വൈറസ് വ്യാപിക്കാൻ തുടങ്ങി. എന്തിനു നമ്മുടെ കേരളത്തിൽ വരെ വൈറസ് എത്തി. ആദ്യമൊക്കെ അങ്ങനെ വലിയ പ്രശ്നമുണ്ടായില്ല, വലിയ വ്യാപനവും ഉണ്ടായില്ല. രണ്ടാം ഘട്ടത്തിൽ ആണ് പ്രശ്നമായത്. എല്ലാ ജില്ലകളിലേക്കും കൊറോണ പടരുകയും മരണം ഉണ്ടാവുകയും ചെയ്തു. കാസറഗോഡും, കണ്ണൂരും ആണ് കൂടുതൽ വ്യാപിച്ചത്. ഇന്ത്യയിൽ അധികം ജാഗ്രത ഇല്ലാത്തതിനാലാണ് പ്രധാന മന്ത്രി ലോക്‌ഡോൺ പ്രഖ്യാപിച്ചത്. ഇനി വരുന്ന ദിവസങ്ങളിൽ കൊറോണ എന്ന ഈ ഭീകരൻ നമ്മെ വിട്ടു പോകുമായിരിക്കും. എത്രയും പെട്ടെന്നു നമ്മുടെ ഇന്ത്യയും കൊച്ചു കേരളവും പഴയ സ്ഥിതിയിൽ എത്തുമെന്ന് നമുക്ക് വിശ്വസികാം പ്രാര്തിക്കം

അദ്വൈത് മോഹൻ എം
3 A സി ആർ എ എൽ പി എസ് ബേപു
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം