തുരത്തണം നമ്മൾ കോറോണയെ
സാനിറ്റൈസറും സോപ്പും മാസ്കും ഉപയോഗിച്ച്
സർക്കാരുള്ളപ്പോൾ പേടി വേണ്ട
പുറത്തിറങ്ങാതെ വീട്ടിലിരിക്കു
ചിത്രം വരയ്ക്കു പാട്ട് പാടു
കഥ പറയു അമ്മയെ സഹായിക്കു
തുരത്തണം നമ്മൾ കോറോണയെ.
പുറത്തു പോകാതെ അകതിരുന്നാൽ കോറോണയില്ല
കടയിൽ പോകേണ്ട സാധനങ്ങൾ വീട്ടിലെത്തും
ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്
അടുപ്പമല്ല വേണ്ടത് അകലമാണ് വേണ്ടത്
തുരത്തണം നമ്മൾ കോറോണയെ.