സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/സംഘം ചേർന്നാൽ

Schoolwiki സംരംഭത്തിൽ നിന്ന്
സംഘം ചേർന്നാൽ
വലിയൊരു മൺപുറ്റിൽ രാജാവ് എന്ന ഭാവത്തിൽ കഴിഞ്ഞ കൂറ്റൻ പാമ്പ് ഉണ്ടായിരുന്നു. പക്ഷികൾക്കും ജന്തുക്കൾക്കും ചെറു ജീവികൾക്കും ആ പാമ്പിനെ വളരെ പേടിയായിരുന്നു. പല വഴികളിൽ നിന്ന് ഇരപിടിക്കാൻ സമർത്ഥനാണ് ഈ പാമ്പ്. ഒരിക്കൽ കുറെ ഇരയെ പാമ്പ് പിടിച്ചു, എന്നിട്ട് തന്റെ മൺപുറ്റിൽ വന്നു. അപ്പോൾ ബുദ്ധിമാനായ മുയലച്ചൻ ഒരു സൂത്രം പറഞ്ഞു. പാമ്പിനെ പിടിക്കാൻ ഉള്ള സൂത്രം. പാമ്പ് മൺപുറ്റിൽ ഉറങ്ങുന്ന സമയം അവർ സംഘ സംഘത്തോടെ ചെന്നു. അതിലെ ആന മൺപുറ്റ് തകർത്തു. മരംകൊത്തി പാമ്പിനെ കൊത്തി. പാമ്പ് ഞെട്ടി എണീറ്റു.  മരം കൊത്തി കൊത്തി കൊണ്ടിരുന്നു. കൊത്തുന്നത് നിർത്തിയപ്പോൾ ആന വലിയ ഒരു പാറക്കഷണം പാമ്പിന്റെ മേൽ ഉരുട്ടി ഇട്ടു. പാമ്പ് അയ്യോ എന്ന് പറഞ്ഞ് ചത്തു. അപ്പോൾ ആന പറഞ്ഞു സംഘം ചേർന്നാൽ എന്തും ചെയ്യാൻ കഴിയും. അങ്ങനെ അവർ സന്തോഷത്തോടെ ആ കാട്ടിൽ ജീവിച്ചു പോയി.


ഗുണപാഠം ::: ഒന്നിച്ചു നിന്നാൽ എന്തും നേടിയെടുക്കാൻ സാധിക്കും.


ANDREA SIJO
4 B സി.എൻ.എൻ.ജി.എൽ.പി.എസ് ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ