ആരോഗ്യം-രോഗപ്രതിരോധത്തിലൂടെ
ഒരു മനുഷ്യൻ ജീവിക്കാൻ ആരോഗ്യമുള്ള
ശരീരം ആവശ്യമാണ്.ആ ശരീരത്തിന്
രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി
വേണം.ആരോഗ്യമുള്ള ശരീരം ഉണ്ടെങ്കിലേ
നല്ലൊരു ജീവിതം പടുത്തുയർത്താൻ
സാധിക്കുകയുള്ളു.
ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷി
ഒരു ഏജന്റിനെതിരെ ശക്തിപ്പെടുത്തുന്ന
പ്രക്രിയയാണ് രോഗപ്രതിരോധം. രോഗ-
പ്രതിരോധത്തിന്റെ ലക്ഷ്യം-ആളുകളെ
പകർച്ചവ്യാധികൾ സ്വീകരിക്കുന്നതിൽ
നിന്ന് തടയുക,അതുമായി ബന്ധപ്പെട്ട ഹ്രസ്വ,ദീർഘകാല സങ്കീർണതകളിൽ
നിന്ന് ശരീരത്തെ സംരക്ഷിക്കുക -
എന്നിവയാണ്.
പകർച്ചവ്യാധികൾക്കെതിരെ പ്രതി-
രോധശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി-
യാണ് വാക്സിനുകൾ ഉപയോഗിക്കുന്നത്.
ജനനസമയത്ത് ആരംഭിക്കുന്ന പതിവ്
ഷോട്ടുകൾ പോളിയോ,മീസിൽസ്,
ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളിൽ
നിന്ന് ഈ പ്രതിരോധകുത്തിവയ്പ്പുകൾ
നമ്മെ സംരക്ഷിക്കുന്നു.രോഗപ്രതിരോധ-
മരുന്നുകൾ വേഗതയുള്ളതും,സുരക്ഷിതവും,
വളരെയധികം ശക്തവുമാണ്.വാക്സിനേഷൻ
ലഭിച്ചുകഴിഞ്ഞാൽ,നമ്മുടെ ശരീരത്തിന്
കൂടുതൽ ഫലപ്രദമായി പോരാടാനാകും.
ഒരു കുട്ടിക്ക് വാക്സിനേഷൻ നൽകാത്ത
സാഹചര്യത്തിൽ,അവർക്ക് അസുഖം
വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
കുട്ടികളെ ആരോഗ്യകരമായി നില-
നിർത്താൻ മാതാപിതാക്കൾക്ക് ചെയ്യാവുന്ന
വളരെ പ്രധാനപ്പെട്ട നടപടിയാണ് -
രോഗപ്രതിരോധം.കുട്ടികൾക്ക് പ്രതിരോധ-
കുത്തിവയ്പ്പ് നൽകുന്നത് എല്ലാവരുടെയും,
പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷയ്ക്കും,
ആരോഗ്യത്തിനും രോഗപ്രതിരോധം വളരെ
പ്രധാനമാണ്.ഒരു വാക്സിൻ നൽകിക്കൊണ്ട്
ഒരു വ്യക്തിയെ പകർച്ചവ്യാധിയിൽ നിന്ന്
പ്രതിരോധിക്കുന്ന പ്രക്രിയയാണ് -
രോഗപ്രതിരോധം.
കുട്ടികളിലെയും കൗമാരക്കാരിലെയും
മരണങ്ങളും രോഗങ്ങളും കുറയ്ക്കാൻ വാക്സിനുകൾ സഹായിക്കുന്നു,ഇത് വാക്സിനുകൾ വഴി തടയാൻ കഴിയും.ഒരു
വാക്സിൻ ലഭിക്കുന്നത് നമ്മുക്ക് ജീവിതക്കാലം
മുഴുവൻ അനുബാധയിൽ നിന്ന് സംരക്ഷണം
നൽകും.രോഗപ്രതിരോധകുത്തിവയ്പ്പുകൾ
സമൂഹത്തിന്റെ ഒരു പ്രധാന ഭാഗമാണ്,
മാത്രമല്ല രോഗങ്ങളെ തടയാനും ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു
രോഗപ്രതിരോധത്തിന് നമ്മുടെ ഭക്ഷണക്കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.
വിറ്റാമിനുകളും,പോഷകങ്ങളും അടങ്ങിയ
പഴവർഗ്ഗങ്ങളും,പച്ചക്കറികളുമെല്ലാം
കഴിക്കണം.വിറ്റാമിൻ-Cയും Eയും അടങ്ങിയ
ഇലക്കറികളും,പച്ചക്കറികളും കഴിക്കണം.
വിറ്റാമിൻ-D ലഭിക്കുവാൻവേണ്ടി രാവിലെ
9-നും 11-നും ഇടയിലള്ള സൂ ര്യപ്രകാശം
കൊള്ളണം.വീട്ടിൽതന്നെ കൃഷിചെയ്യുന്ന
മായമൊന്നുമില്ലാത്ത ഇലക്കറെകളും ,
പച്ചക്കറികളുമാണ് ഉത്തമം.പഞ്ചസാര,
കൊഴുപ്പ്,കലോറി എന്നിവ അടങ്ങിയ
ഭക്ഷണങ്ങൾ കഴിയുന്നതും ഒഴിവാക്കുക.
അത് നമ്മുടെ ശരീരത്തിന് അധികഭാരം
നൽകുകയും,മാത്രമല്ല അസ്ഥികളെ
ദുർഭലപ്പെടുത്തുകയും ചെയ്യുന്നു.
കാൽസ്യം കൂടുതലുള്ള ഭക്ഷണം കഴിക്കുക അത് ഓസ്റ്റിയോപൊറോസിസ് തടയാൻ സഹായിക്കുന്നു. ശരിയായ ഭക്ഷണം കഴിക്കുന്നത് നമ്മളെ സന്തോഷവാനായി ഇരിക്കാൻ സഹായിക്കും, അതിനാൽ കൂടുതൽ ആരോഗ്യകരമായ വ്യായാമത്തിൽ ലേക്ക് നയിക്കും അതും നമ്മെ രോഗം തടയാൻ സഹായിക്കും. കൂടുതൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക അത് നല്ല കൊളസ്ട്രോളിനെ അളവ് മികച്ചത് ആയത് കാരണം ഇത് നമ്മെ രോഗം തടയാൻ സഹായിക്കുന്നു. ആരോഗ്യകരമായ ഒരു ഭക്ഷണക്രമം നമ്മുടെ ജീവിതശൈലിയിൽ ഉൾപ്പെടുത്തുന്നത് കാരണം ഗുരുതരവും ജീവന് ഭീഷണിയായ തുമായ രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കുന്നു. നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും പരിപാലിക്കുന്നതിനും ഭക്ഷണ തിരഞ്ഞെടുപ്പുകൾ വളരെയധികം സ്വാധീനിക്കുന്നു.
അമിതവണ്ണം ക്യാൻസറിനെ വികസിപ്പിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു, ഭാഗ്യവശാൽ പ്രതിരോധത്തിനു സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ഇലക്കറികൾ, പഴവർഗങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയും വിവിധതരം കാൻസർ രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വെള്ളം. വെള്ളത്തിന്റെ വില പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് അത് അമൂല്യമാണ് അത് നാം സംരക്ഷിക്കുക തന്നെ വേണം. ദിവസം ഒരു വ്യക്തി ഒന്ന് മുതൽ 2 ലിറ്റർ വരെ വെള്ളം കുടിക്കണം. ശരീരത്തിൽ ജലം ഇല്ലെങ്കിൽ അത് കാരണം ഒരുപാട് രോഗങ്ങളും നമ്മൾ ക്ഷണിച്ചുവരുത്തും. വെള്ളം ആരോഗ്യം മാത്രമല്ല സൗന്ദര്യത്തിനും കൂടെ വേണ്ട ഒരു ഘടകമാണ്. അതുപോലെതന്നെ നമ്മുടെ ആരോഗ്യം വർദ്ധിപ്പിക്കാനുള്ള പ്രധാന ഘടകമാണ് ഉറക്കം. ഒരു മനുഷ്യൻ ശരാശരി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങേണ്ടത് ആവശ്യമാണ്. ശരിയായ ഉറക്കം നഷ്ടപ്പെട്ടാൽ മെമ്മറി ലോസ്, ശ്രദ്ധക്കുറവ്, തലവേദന മുതലായ രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്.
ഇന്നു നാം ഏറ്റവും കൂടുതൽ കേൾക്കുന്നതും നമ്മെ ഭയപ്പെടുത്തുന്ന തുമായ ഒരു വാക്കാണ് കൊറോണ. നോവൽ കൊറോണ വൈറസ് വളരെ മാരകമായ ഒന്നാണ്. മനുഷ്യ ജലദോഷവും SARS, MERS, പോലുള്ള കഠിനമായ രൂപങ്ങളും ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും കാരണമാകുന്ന വൈറസുകളുടെ ഒരു കുടുംബമാണ് കൊറോണ. കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടി കേരള ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ ആണ് ' BREAK THE CHAIN'. വളരെ മാരകമായ ഈ വൈറസ് നമുക്ക് പ്രതിരോധത്തിലൂടെ അതിജീവിക്കാം. സോപ്പ് ഇതിന് ഫലപ്രദമായ ഒരു മാർഗ്ഗമാണ്. ഓരോ മണിക്കൂർ ഇടവിട്ട് 20 സെക്കൻഡ് നേരം കൈകൾ കഴുകുക, പുറത്തു പോകാതിരിക്കുക, ആളുകളുമായി അടുത്ത ഇടപെടാതിരിക്കുക, ചുമയോ ജലദോഷമോ ഉള്ള ആളുകളുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക.
60 വയസ്സിന് മുകളിലുള്ളവരും ഹ്രദ്രരോഗ-
മുള്ളവരും പുറത്തിറങ്ങാതിരിക്കുക,
ശ്വാസതടസ്സമോ,തൊണ്ടയിൽ ചൊറിച്ചലോ
ഉണ്ടെങ്കിൽ ഉടൻതന്നെ ആരോഗ്യവകുപ്പിൽ
വിവരമറിയിക്കുക,സാനിറ്റൈസർ കയ്യിൽ
കരുതുക,ചുമക്കുമ്പോഴും തുമ്മുമ്പോഴും
വായ തൂവാലകൊണ്ടോ ടിഷ്യൂ കൊണ്ടോ
മറയ്ക്കുക,സർക്കാറും,ആരോഗ്യവകുപ്പും
തരുന്ന നിർദേശങ്ങൾ അനുസരിക്കുക
തുടങ്ങീ പ്രതിരോധത്തിലൂടെയെല്ലാം നമുക്കി-
തിനെ അതിജീവിക്കാം.
രോഗം വന്നിട്ട് ചികിഝിക്കുന്നതിനേക്കാൾ
നല്ലത് പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കു-
ന്നതാണ്.നമ്മുടെ മുഖ്യമന്ത്രി പിണറായി-
വിജയന്റേയും,ആരോഗ്യമന്ത്രി ശൈലജ-
ടീച്ചറുടെയും സേവനങ്ങൾ എടുത്തുപറയേ-
ണ്ടതുതന്നെയാണ്.ഇവരുടെ നിർദേശ-
പ്രകാരമാണ് ആരോഗ്യവകുപ്പും,പൊലീസു-
ക്കാരും പ്രവർത്തിക്കുന്നത്.ഇതിന്റെ -
വ്യാപനം തടയാൻ രാജ്യമാകെ ലോക്ഡൗ-
ണിലായിരിക്കുന്ന ഈ അവസരത്തിൽ
നമുക്കിതിനെ തടയാൻ വേണ്ടി പ്രതിരോധ
മാർഗ്ഗങ്ങൾ സ്വീകരിക്കാം.
നമ്മുടെ ശക്തമായ ഗവൺമെന്റിന്റെ
ഇടപെടൽ കാരണം ഏറ്റവും കുറവ്
രോഗികളുള്ള സംസ്ഥാനമായി കേരളം.
ശ്വാസകോശത്തെ ബാധിക്കുന്ന ഈ
വൈറസ് വളരെ കരുതലോടെ നമുക്ക്
പ്രതിരോധിക്കാം.ഈ ലോക്ഡൗൺ -
കാലത്ത് ഇതിനെ പ്രതിരോധിക്കാനല്ലാതെ
മറ്റൊരു മാർഗ്ഗവുമില്ല.
ഈ അവസരത്തിൽ ആശങ്കയല്ല വേണ്ടത്,ജാഗ്രതയാണ്.
'Prevention is better than cure'.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം
|