ഒരുമിച്ചു കൂടുന്നു ഞാനുമെൻ കൂട്ടുകാരും
ഒഴിവു കാലങ്ങളിലെന്നുമെന്നും
പ്രകൃതി തൻ സൗന്ദര്യം മായാതെ കാക്കുന്നു
നമ്മൾ തൻ ശുചിത്വത്തിലൂടെയെന്നും
അറിവിന്റെ താളുകളിൽ നാം കോർത്തെടുത്ത
മഴവില്ലഴകുള്ള ചുറ്റുപാടും
ഇല്ലിനീ ഞങ്ങളീ ചവറുകളൊന്നുമേ
പരിസരത്തൊരിക്കലും വലിച്ചെറിയില്ല
പ്രകൃതിക്ക് ദോഷമാം പ്ലാസ്റ്റിക്കുകളൊക്കെയും
പാടേ ഉപേക്ഷിക്കും ഞങ്ങളൊന്നായ്
കൊതുകുകൾ പെരുകുന്ന ഇടങ്ങളിലെല്ലാം
വൃത്തിയായി സൂക്ഷിക്കും എന്നുമെന്നും
അതിനായി ശ്രമിക്കുന്നു ഒന്നായി പൊരുതുന്നു
ശുചിത്വമാർന്നൊരു പ്രകൃതിയെ വാർത്തെടുക്കും ഞങ്ങൾ