കാലമാം രഥത്തിൻ ചക്രം
വേഗത്തിൽ ഉരുളുന്ന നേരം
ഭൂകമ്പമായി കുലുങ്ങിത്തെറിച്ചും
സുനാമിയായി ഇരച്ചുകയറിയും
ഗജയായും ഓഖിയായും വീശിയടിച്ചു
കലിതുള്ളിപെരുവെള്ളമായി
കരമുഴുവൻ മുക്കിപ്പിടിച്ചും
ഞാനെന്നോ നീയെന്നോ വേർ
തിരിവില്ലാതെ മാനവനെപാഠം
പഠിപ്പിച്ച കാലമേ
അഹങ്കാരമെന്ന മാനുഷീക
വികാരത്തെ അടിച്ചമർത്താൻ
ആകാതെ പോയതും
ആരുടെ കുറ്റം