ലോകമേ എന്തിന് നീ
ക്രോധം നിറച്ച് നിൽക്കണം നീ
അന്ധരാകാതെ നിൻ്റെ കണ്ണുകൾ
ഉയർത്തി പിടിക്കുവിൻ
നിൻ മിഴി തൻ ദൃഷ്ടി പതിയാത്ത ഒരു
ദുരന്തം നിൻ മുന്നിൽ ഉണ്ട്
മനുഷ്യാ നീ ഓർക്കണം
സഹോദരൻ്റെ രക്തം ചിന്തി
എല്ലാം സ്വന്തമാക്കാനുള്ള
അതിമോഹം തീരുന്നതെപ്പോൾ??
മർത്യാ നീ മുട്ടുമടക്കരുതേ
കൈകോർക്കാതെ മനസ്സ് കൊണ്ട് ഒന്നിക്കാം
തകർക്കണം തകർക്കണം
നമ്മളീ കൊറോണയെ
പൂർവ്വികരാം ആചാര്യരെപ്പോലെ
മുന്നേറണം നാം കാരണം
ഇത് ദൈവത്തിൻ്റെ സ്വന്തം നാടല്ലോ