വൃത്തിയാക്കുക നാം
നമ്മുടെ ജീവിത പാതകൾ
നാടും നഗരവും മാനസം തന്നെയും.
കൈവിട്ടു പോയൊരാ ജീവിതചര്യയെ
കാലമേ നീയിന്നു
കാട്ടിത്തരുന്നിതാ.
നാമേവരുമൊന്നുചേർന്നിന്നിതാ
നാടിനും വീടിനും
നന്മ ചെയ്തീടുന്നു.
കാലമതിൻ ശോഭ വീണ്ടെടുത്തീടുന്നു.
കാടും പുഴകളും നേരറിഞ്ഞീടുന്നു.
നാമതിന് ആനന്ദ ഗാനം മുകരുന്നു.