സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ഓരോണക്കാലത്തെ എന്റെ - നനയാത്ത മഴ

Schoolwiki സംരംഭത്തിൽ നിന്ന്
ഓരോണക്കാലത്തെ എന്റെ - നനയാത്ത മഴ


എനിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പഴാണ്... ഞാൻ പ്രീ - കെ.ജിയിൽ പഠിക്കുന്ന കാലം. അധികം കൂട്ടുകാരൊന്നും എനിക്കുണ്ടായിരുന്നില്ല. ഞാൻ വളരെ ചെറുതുമായിരുന്നു. വീട്ടിലെ മറ്റുള്ളവരെ അപേക്ഷിച്ച്... എനിയ്ക്കി സ്കൂളിന്റെ വെക്കേഷനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു.. അങ്ങനെയിരിക്കെ ഒരു തിരുവോണക്കാലം കൂടി വന്നു.എല്ലാ അവധിക്കും ഞങ്ങൾ നാട്ടിൽ പോകും. അവിടെ അപ്പച്ചനുണ്ട്, അമ്മച്ചിയുണ്ട്. കാടും മേടും പറമ്പുമൊക്കെയുണ്ട്. ആ തിരുവോണത്തിന്റെ അന്നാണ് ഓണസദ്യ ഉണ്ണാൻ താഴെ പായ വിരിച്ച് ഇലയിടുമ്പോഴാണ് പുറത്ത് നല്ല കൂർത്ത് മൂർത്ത മഴ! ഓണസദ്യ

ഉണ്ണാൻ താഴെ ഇരുന്നൂന്നേ ഉള്ളൂ, എനിക്ക് പനിപിടിച്ചിരുന്നു ആ ഓണക്കാലത്ത്. എനിക്ക് എങ്ങനെയെങ്കിലും വേഗം ഊണുകഴിച്ചു മഴയത്തിറങ്ങണമെന്നുണ്ടായിരുന്നു.പക്ഷേ പുറത്തിറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല. കാൽ മുറ്റത്തു വച്ചാൽ അടി ഉറപ്പ്.അങ്ങനെ മഴയത്തിറങ്ങാൻ പറ്റാത്ത അവസ്ഥയോടെ മഴ തീരും വരെ ഞാൻ മഴയെ നോക്കി നോക്കി വരാന്തയിലിരുന്നു.


ആദർശ് ഷമമി ജേക്കബ്
8 D സി സി പി എൽ എം എ ഐ എച്ച് എസ് പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ