മണമിറ്റിച്ച പൂക്കളും
നിറം ചാലിച്ചതളിരും
മധുരം നിറഞ്ഞ പഴങ്ങളും
നാം കേടാക്കിയ ലോകത്തെ നല്ലതാക്കാൻ
ശ്രമിക്കുന്നു ചിലർ
മഴ കഴുകുന്നു
കാറ്റ് തുടച്ചു വയ്ക്കുന്നു
നാളേയ്ക്കായ് കരുതിടുന്നു
അണയാം നമ്മുക്കിവരോടൊപ്പം
നല്ലൊരു നാളേയ്ക്കായ്,,,,
നല്ലൊരു തലമുറയ്ക്കായ്....