മേടവിഷുവിൻ പൊൻപുലരിക്കണി
കണ്ടെഴുന്നേറ്റു ദിനംതുടരാൻ
ശ്രീകൃഷ്ണ നായകൻ
കോലക്കുഴൽ
ചുണ്ടോട്ചേർത്തൊരു
ചിത്രമതെ
മഴവില്ലിനനൊത്തൊരു
വർണ്ണത്തിലായി
കസവൊന്ന് ചുറ്റി
അരയിൽ കുത്തി
നീണ്ടു കറുത്ത
ചുരുൾമുടി തന്നിൽ
തിരുകി വെച്ചു
മയിൽപീലിയാൽ
കാലത്തെഴുന്നേറ്റ
എൻമിഴിയിൽ
കയ്യൊന്നുറപ്പിച്ചു
എൻജനനി
മെല്ലെനടന്നു
പടിയിൽനിന്നു
കൺതുറന്നു
കണികണ്ടിടുവാൻ
കൈകൾ കൂപ്പി
മിഴിയടച്ചു
ഗോപകുമാരനെ
വണങ്ങി നിന്നു