സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/ഭീതിയുടെ നിഴലിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിയുടെ നിഴലിൽ

ലോകത്ത് ആകമാനം കൊറോണ എന്ന മഹാമാരി പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ഇപ്പോൾ ഇപ്പോൾ ജീവിക്കുന്നത്. ഓരോ മനുഷ്യരും കൊറോളയോട് നേരിട്ട് പോരാടികൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ നാം കൂടുതൽ മുൻ കരുതലുകൾ എടുക്കേണ്ടിവരും. കഴിയുന്നതും മറ്റുള്ളവരോടുള്ള ഉള്ള സംബർഗക്കം കുറക്കുക. സർക്കാർ പറയുന്ന തീരുമാനങ്ങൾ നാം അനുസരിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.
         പ്രകൃതിയെ കൊറോണ എന്ന വൈറസ് ബാധിക്കുന്നുണ്ടോ എന്നത് വളരെ പ്രസക്തം ഉള്ള ചോദ്യമാണ്..? ഡൽഹി, മുംബൈ പോലുള്ള നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വാഭാവികമായും ഈ കൊറോണ പ്രകൃതിയെയും ഒരളവുവരെ ബാധിച്ചിട്ടുണ്ട് എന്നുള്ളത് തന്നെയാണ് എൻറെ അഭിപ്രായം. കൂടാതെ മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന അമിതമായ ചൂഷണങ്ങളും ഈ അവസരത്തിൽ നിയന്ത്രിക്കപ്പെടുന്നു എന്നതിൽ നാം വളരെ അധികം സന്തോഷിക്കുന്നു. ഒരുപക്ഷേ ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രകൃതി തന്നെ പറഞ്ഞയച്ചത് പോലെയാണ് ഈ മഹാമാരി വന്നു ചേർന്നിരിക്കുന്നത്.
         എന്നിരുന്നാലും ഈ കൊറോണ യെ ഒരു പോസിറ്റീവ് അർത്ഥത്തിൽ ഒരിക്കലും നമുക്ക് ഉൾക്കൊള്ളാൻ കഴിയില്ല . കാരണം പതിനായിരക്കണക്കിന് മനുഷ്യജീവനുകൾ ഓരോ ദിവസവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ആർക്ക് എപ്പോൾ എവിടെയാണ് ഈ വൈറസ് ബാധ എന്ന് ആർക്കും തന്നെ പ്രവചിക്കാൻ കഴിയുന്നില്ല. മനുഷ്യൻ എപ്പോഴും ഭീതിയിലാണ് എവിടെയും സമാധാനമില്ലാത്ത നാളുകൾ ; ആഗോള സമ്പദ് വ്യവസ്ഥയെ പോലും ഇത് വലിയൊരു അളവിൽ ബാധിച്ചിരിക്കുകയാണ് .മനുഷ്യജീവിതത്തിലെ യാത്ര എത്രത്തോളം സുഖമാണ് എന്ന് പറയാൻ കഴിയാത്ത ഒരു അവസ്ഥയിലോട്ട് നാം നീങ്ങി കൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിൻറെ പുരോഗതിയാണ് ഈ കൊറോണ വൈറസിന് കാരണം എന്നുള്ളത് കൊണ്ട് തന്നെ ശാസ്ത്രത്തിന് പിടിച്ചു നിർത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
 

റഹാദ
9 ബി സി.പി.പി.എച്ച്.എം.എച്ച്.എസ്സ്.എസ്സ്. ഒഴൂർ.
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം