സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/അക്ഷരവൃക്ഷം/ മഹാ മാരിയും പകർച്ച വ്യാധിയും'
മഹാ മാരിയും പകർച്ച വ്യാധിയും'
ലോകമൊട്ടാകെ ഒന്നര ലക്ഷത്തിലധികം പേരുടെ ജീവൻ കവർന്ന കോവിഡ്-19 രോഗബാധയെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച വിവരം നാമെല്ലാം അറിഞ്ഞതാണല്ലോ. എന്താണ് ഈ മഹാമാരി ?.... എങ്ങനെയാണ് ഒരു രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിക്കുന്നത് ?... പകർച്ചവ്യാധിയുമായി ഇതിന് എന്താണു വ്യത്യാസമെന്നും നമുക്ക് നോക്കാം. എന്താണ് മഹാമാരി ?... രോഗത്തിന്റെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റവും മഹാമാരി പ്രഖ്യാപനവും തമ്മിൽ ബന്ധമൊന്നുമില്ല. മറിച്ച്,അതിന്റെ ആഗോള വ്യാപനവുമായിട്ടാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്, ജനങ്ങൾ ഇനിയും രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടില്ലാത്ത ഒരു പുതിയ രോഗം പ്രതീക്ഷകൾക്കും അപ്പുറം ലോകമാകെ പരക്കുമ്പോഴാണ് അതൊരു മഹാമാരിയായി പ്രഖ്യാപിക്കപ്പെടുന്നത്. ഒരു സഞ്ചാരിക്ക് ഏതെങ്കിലുമൊരു വിദേശ രാജ്യത്തു വെച്ച് രോഗം വരികയും, അയാൾ സ്വന്തം രാജ്യത്തേക്കു മടങ്ങിയെത്തുമ്പോൾ അയാളിൽ നിന്ന് മറ്റൊരാൾക്ക് രോഗം വരികയും ചെയ്താൽ ഒരു രോഗത്തെ മഹാമാരിയായി കരുതില്ല. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എന്ന മട്ടിൽ ഒരു സമൂഹത്തിൽ മുഴുവൻ പടർന്നു പിടിക്കുന്ന രണ്ടാം വേവ് ഇൻഫെക്‌ഷൻ ഉണ്ടായാലാണ് ഒരു രോഗം മഹാമാരിയാകുന്നത്. മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാ ഗവൺമെന്റുകളും ആരോഗ്യ സംവിധാനങ്ങളും അതിനു വേണ്ടി തയ്യാറെടുത്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. പകർച്ചവ്യാധി ഇതിൽനിന്നു വ്യത്യസ്തമാണ്. ഒരു രാജ്യത്തോ സമൂഹത്തിലോ ഒരു പ്രത്യേക രോഗം പിടിപെടുന്ന ആളുകളുടെ എണ്ണം പെട്ടെന്ന് വർധിക്കുന്നതിനെ പകർച്ചവ്യാധിയെന്നു വിളിക്കാം. ..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം