സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/അക്ഷരവൃക്ഷം/ പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും
പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന് ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്.

ഭൂമിയെ സുരക്ഷിതവും ഭദ്ര വുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖവും ശീതള വുമായ ഒരു ഹരിത കേന്ദ്രമായി മാറ്റേണ്ടത് മനുഷ്യരാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. അതിനാൽ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചു മാലിന്യങ്ങൾ തനതായ രീതിയിൽ സംസ്കരിച്ചു ഭൂമിയെ കാത്തുസൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ആ കടമ നിർവഹിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കേണ്ടത് വിദ്യാർത്ഥികളാണ് അതിനുള്ള വഴികാട്ടികൾ ആകേണ്ടത് അധ്യാപകരുമാണ്. അതിനുള്ള പഠനകേന്ദ്രം ആയി നമ്മുടെ വിദ്യാലയങ്ങൾ ഉയരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.


AYSHA NAZIBA
8 E സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം