സമയമില്ലാത്ത മാനവർക്കിപ്പോൾ,
സമയമെങ്ങനെ കഴിയുമെന്നോർക്കുന്നു.
നിശ്ചലമാകുമെന്നോർത്തീല....
നെട്ടോട്ടം തുടരുമ്പോൾ ;
ഹൃദയത്തിൻ ബന്ധങ്ങൾ,
ഹൃദയത്തോടടുപ്പിക്കാൻ,
തന്നതീയവസരമൊന്നു
തനതായി വിനിയോഗിക്കാം.
പുകയില്ലാത്തൊരാകാശം
പൊടിയില്ലാ....വായുവിലും,
മായാത്തൊരു പുഞ്ചിരി
മാത്രം കാണാനായി സാധിച്ചു.
കുടുംബത്തിൻ അംഗങ്ങൾ
കൂടിയിരിപ്പൂ നിമിഷങ്ങൾ
സന്തോഷം വാരിയെറിയൂ
സസ്നേഹം വീടുകളിൽ
മുറിവുകൾ മാത്രവുമല്ല..
മാരകമായ വൈറസിനും,
മനസ്സുകളെ ചലിപ്പിക്കാനും
ഒരു തിരിഞ്ഞുനോട്ടം
ആവശ്യമെന്ന് ചിന്തിപ്പിക്കാൻ
സാധിച്ചുവല്ലോ...
നന്ദിയുടെ വചനങ്ങളോ ?
കോപത്തിൻ
ചൂണ്ടുവിരലോ..?
എന്തുനല്കണമെന്നറിയാതെ
നിൽപ്പു ഞങ്ങൾ
നിന്നുടെ മുമ്പിൽ.