സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നല്കുും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നല്കുും

ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ലീ‍‍‍ഡറായിരുന്നു അശോക്. വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിനശിക്ഷ ലഭിക്കുമെന്നും അവന്റെ അദ്ധ്യാപകൻ പറഞ്ഞിരുന്നുു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല. അതാരാണെന്നറിയാൻ രജിസ്റ്റർ നോക്കിയപ്പോേൾ അത് രാജുവാണെന്ന് മനസ്സിലായി. ക്ലാസ്സ് ലീ‍ഡർ രാജുവിന്റെ അടുത്ത്ചെന്ന് കാരണം ആരാഞ്ഞു-"എന്താ രാജു നീ ഇന്ന് പ്രാർത്ഥനയ്ക്ക് വരാഞ്ഞത്?".രാജു മറുപടി പറയാൻ തുടങ്ങിയതും അദ്ധ്യാപകൻ ക്ലാസ്സ് മുറിയിലേക്ക് കയറിവന്നതും ഒരേ സമയത്തായിരുന്നു. ക്ലാസ്സ് മുറിയിലെത്തിയ അദ്ധ്യാപകൻ ആദ്യം ചോദിച്ചത്, "അശോക് ഇന്ന് ആരൊക്കെയാ പ്രാർത്ഥനയ്ക്ക് വരാതിരുന്നത് ?” അശോക് മറുപടി പറ‍ഞ്ഞു -സർ , ഇന്ന് പ്രാർത്ഥനയ്ക്ക് എല്ലാവരും വന്നു രാജു മാത്രം വന്നില്ല.” ഇതുകേട്ട അദ്ധ്യാപകൻ രാജുവിനോട് ചോദിച്ചു -"എന്താ രാജു അശോക് പറഞ്ഞത് സത്യമാണോ ? നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ലെ ? "രാജു മറുപടി പറഞ്ഞു -"ഇല്ല സർ, ഇന്ന് ഞാൻ‍‍ പ്രാർത്ഥനയിൽ പങ്കെടുത്തില്ല.” അദ്ധ്യാപകൻ എന്താണാവോ പറയാൻ പോകുന്നത് എന്ന ജിജ്ഞാസയിൽ ക്ലാസ്സ് റൂം ശാന്തമായി കാണപ്പെട്ടു.അവനെ നോക്കിയ വിദ്യാർത്ഥികൾ എല്ലാവരും രാജുവിന് ശിക്ഷകിട്ടുമെന്ന് ചിന്തിച്ചുകൊണ്ട് പരസ്പരം നോക്കി ചിരിച്ചു. കാരണം രാജു നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്. അതുകൊണ്ട്തന്നെ അവർക്ക് രാജുവിനെ ഇഷ്ടമായിരുന്നില്ല. അദ്ധ്യാപകൻ രാജുവിനോട് പറഞ്ഞു‍‍; "നോക്കു രാജു ആര് തെറ്റ് ചെയ്താലും അതിനുള്ള ശിക്ഷ അവർ അനുഭവിക്കണം.അതിന് മുമ്പ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്ന് പറയൂ".രാജു പറഞ്ഞു- സർ പതിവുപോലെ പ്രാർത്ഥന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞാൻ ക്ലാസിൽ എത്തിയിരുന്നു.എന്നാൽ ക്ലാസിലെ കുട്ടികളെല്ലാം പ്രാർത്ഥനയ്ക്ക് പോയിരുന്നു.അപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത് ക്ലാസ്റൂം മുഴുവൻ പൊടിയും കീറിയ കടലാസുക്കഷണങ്ങൾ കൊണ്ടും നിറഞ്ഞിരുന്നു.അപ്പോഴാണ് ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാറിന്റെ ക്ലാസ് എനിക്ക് ഓർമവന്നത്.വൃത്തിഹീനമായ സ്ഥലത്തിരുന്ന് പഠിച്ചാൽ എങ്ങനെയാണ് സർ അറിവ് നേടുക എന്ന് ഞാൻ ചിന്തിച്ചു.അങ്ങനെ ഞാൻ ക്ലാസ് മുഴുവൻ വൃത്തിയാക്കാൻ തീരുമാനിച്ചു.വൃത്തിയാക്കൽ കഴിഞ്ഞപ്പോഴേക്കും പ്രാർത്ഥനസമയം കഴിഞ്ഞിരുന്നു.അതുകൊണ്ടാണ് എനിക്ക് പ്രാർത്ഥനയ്ക്ക് വരാൻ കഴിയാതിരുന്നത്.എന്നോട് ക്ഷമിക്കണം സർ.” സർ പറഞ്ഞു- "നല്ല കാര്യമാണ് നീ ചെയ്തത് .ഇതുപോലെ എല്ലാ വിദ്ധ്യാർത്ഥികളും ചെയ്യുകയാണെങ്കിൽ നമ്മുടെ വിദ്യാലയം ശുചിത്വമുള്ളതായിത്തീരും.നീ പുതുതലമുറയ്ക്ക് ഒരു മാതൃകയാണ്.” രാജുവിന് ഇത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.

ആര്യ പി.പി
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ