ശാസ്ത്ര മുകുളമേ.. പ്രണാമം.
ശരപഞ്ചമാമഖില സാഗരമേ പ്രണാമം
ദീർഗ്ഗമാം വിജ്ഞാന സമ്പത്തിൽ
പ്രകൃതി തൻ ഒാരോ പ്രഭാവിലും
പ്രസന്നമായി കാണുന്ന നവ്യശാസ്ത്രം
ജീവപ്രയാണ വിജയം സുലഭമാക്കിയ
ജെണറും ക്യൂറിയും മികവുള്ളവർ
ആധുനികയുഗം സാക്ഷ്യമായ്ത്തീർന്നൊരു
ശാസ്ത്ര സത്യങ്ങൾക്കടിത്തറ പാകുവാൻ
ഇറങ്ങി തിരിച്ച പുതുയുഗം
നവ്യ സ്വപ്നങ്ങളോടെ സാദരം
നമിക്കുന്നു നിത്യം നിന്നെ
ഇച്ഛികും നിൻ ശ്രേയസ്സിനായെന്നും
രത്നസ്ഫടികമൂല്യാധിക്യമാം ശാസ്ത്രമേ നീ
ഇനി വിരാജിക്ക നിത്യമായ്…. !