സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ലോക്ഡൗൺ സ്പെഷ്യൽ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ സ്പെഷ്യൽ

ഇന്നലെ വരെ;
കുപ്പത്തൊട്ടീലെറിയാനും കടയ്ക്കൽ-
വീണഴുകാനും മാത്രം യോഗം !
ഇന്ന്,
സ്ഥിതി മാറി;രാജയോഗം തെളിഞ്ഞു
മാലോകർ വാനോളം പുകഴ്ത്തുന്നു..
അവരുടെ ഗുണ ഗണങ്ങളെ
പുതിയ പഠനങ്ങൾ പുറത്തിറങ്ങുന്നു
അവനാണു താരം; ആയതിനാ-
ലവനിപ്പോൾ മേശപ്പുറത്തുത്തന്നെ!
താഴോട്ടിറങ്ങാൻ നേരമില്ലാതായ്..
അവനാരാന്നല്ലേ? പഴയ ചക്കക്കുരുതന്നെ
പഴയ മട്ടുമാറി, ആളിത്തിരി ഗമേലാ-
ചക്കക്കുരുഷെയ്ക്ക്, ചക്കക്കുരു ജാം
ചക്കക്കുരു പുട്ട്, ചക്കക്കുരു അട-
ചക്കക്കുരു പായസം, പുഡ്ഡിംഗ്...
അങ്ങനങ്ങനെ നീളുന്നു അവന്റെ
വിഭവ വൈഭവങ്ങൾ...
കഷ്ടം തന്നെ !
ഒരു കൊറോണ – ലോക്ഡൗൺ-
വരേണ്ടി വന്നല്ലോ മാലോകരെ
കുപ്പേലെ മാണിക്യത്തെ നിങ്ങൾ
തിരിച്ചറിഞ്ഞുപയോഗിക്കാൻ....!

സജ്ന എസ്
10 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത