ചുണ്ടുവിടർത്തി മണം തൂകി
വെണ്മയിൽ മുങ്ങി വിരിയുമാ-
മുല്ലപൂവിനെ കാൺകേ
കോരിതരിച്ചുപോയെൻ മനം
നിർമ്മലനൂനമറുത്തെടുത്തൊരു പിടി-
പൂമാല കെട്ടി ഞാൻ ചാർത്തി-
യെൻ ചുരുൾമുടിയിൽ...
ആ ഗന്ധമേറ്റൊരു കാറ്റുപോലും
എന്നെ പിരിയാതെ ചുറ്റും കൂടി
മൂളി പറക്കുന്ന വണ്ടു പോലും
ഉന്മത്തനായി നിൻ തേൻ നുകരാൻ
ഏവർക്കും സുഗന്ധമതേകിയെന്നും
വിരിയുന്നു മുറ്റത്തെ മുല്ലയിൽ നീ.