നാമൊന്നായി വീട്ടിലാകാം
നാളെയൊന്നു ജീവിക്കാൻ
തീയൊന്നണയട്ടെ...
തീയുടെ നേർ പോകല്ലേ..
വിവേകത്തോടായിരുന്നാൽ,
വിധിയെ മാറ്റുക സാധ്യം.
പ്രതിസന്ധികളെ നേരിടാനായി,
പ്രതിരോധം അത്യാവശ്യം.
സഹോദരങ്ങളെ സംരക്ഷിക്കാൻ,
സ്വ ശുചിത്വം പാലിക്കാം.
ഒന്നായി പൊരുതീടാം..
ഒരുമിച്ചു ജീവിക്കാൻ.
മഹാമാരിയെ ശമിപ്പിക്കാൻ,
മനസ്സിന്റെ അടിത്തട്ടിൽ,
വെള്ളത്തിനായ് കൊതിപ്പൂ
വേരിനു മാത്രം സാധ്യം
നമ്മൾ മനുഷ്യരായ്
നമ്മെകൊണ്ടതു സാധിക്കും
ഭീതിയിലാഴ്ത്തുന്നവയെല്ലാം,
ഭയപ്പെടുത്തി തോൽപ്പിക്കാം.
നല്ലൊരു നാളെക്കായി,
നന്മമരങ്ങൾ വളരാനായി,
മനസ്സിന്റെ ശക്തിയൊന്ന്
മായാതെ സൂക്ഷിക്കാം.