സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/പാരസ്പര്യത്തിന്റെ മൃത്യു

പാരസ്പര്യത്തിന്റെ മൃത്യു

ഭൂമിയെയോ, ഭൂമിയിലുള്ളവയെയോ സ്നേഹിക്കാത്ത നമ്മൾ അവയെ ചൂഷണം ചെയ്യുക മാത്രം ചെയ്യുന്നത് കൊണ്ട് ജലപാദത്തിന്റെ സൗന്ദര്യം നമുക്ക് നഷ്ടമാവുന്നു. ജീവന്റെ സ്പർശം നമ്മുടെ കൈമോശം വരുന്നു.ഒരു വൃക്ഷത്തിൽ ചാരി നാമാരുമിന്ന് ഇരിക്കാറില്ല. നാം പ്രകൃതിയെ സ്നേഹിക്കാത്തതുകൊണ്ട് നമുക്കു മനുഷ്യരേയും സ്നേഹിക്കാൻ കഴിയുന്നില്ല. ആർദ്രത നമുക്ക് നഷ്ടമായിരിക്കുന്നു. പാരസ്പര്യം കൈമോശം വന്ന ഒരു തലമുറയാണ് നമ്മുടേത്. സ്നേഹത്തിന്റെ പാരസ്പര്യം, സാഹോദര്യത്തിന്റെ പാരസ്പര്യം-മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കുന്നു.ഇ കാലഘട്ടത്തിന്റെ രോഗബാധ അടിസ്ഥാനപരമായ ഒരു പായസ്പര്യത്തിന്റെ മൃത്യുവാണ്. നമ്മുടെ രാജ്യത്തിന്റെ അവസ്ഥ മാത്രം ഒന്ന് നോക്കിയാൽ മതി. കടിപിടി കൂട്ടുന്നവരുടെ വീട്. വർഗ്ഗീയത മനുഷ്യരുടെ സുബോധം എടുത്തുമാറ്റികളഞ്ഞ കാലം. പൊതുഭവനം എന്ന ബോധം നമുക്ക് നഷ്ടമായത് എന്തുകൊണ്ടാണ് ? ലോകത്തിൽ ഇത്രയേറെ അഭയാർത്ഥികൾ അലഞ്ഞുനടക്കുന്നതിനു കാരണം എന്താണ് ? പൊതുഭവനം എന്ന ബോധം നഷ്ടമായത് കൊണ്ടുതന്നെ. എനിക്ക് എന്ന പോലെ നിനക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന സാഹോദര്യത്തിന്റെ ബോധം എവിടെയോ കൈമോശം വന്നു പോയിരിക്കുന്നു. ഇടക്കെ പ്രളയമായും, ഓഖിയായും, കാലം തെറ്റിയ പെരുമഴയായും, വരൾച്ചയായും, അത്യുഷ്ണമായും, നിപ്പയായും, ‘കൊറോണ’ യായും അവർ അറ്റുപോയ ഒരു സാഹോദര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

നന്ദന സി എം
10 F സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം