നിളാ പുളിനങ്ങളിൽ
അർക്കനസ്തമിക്കും നേരം-
കഥാതന്തു ചിക്കിചികഞ്ഞന്നാ-
നിമ്നോന്ന സൈകതഭൂവിൽ ഞാ-
ലസഗമനം നടത്തവേ-
കുഞ്ഞോളങ്ങളാൽ കുളിരു ചുറ-
ഞ്ഞിട്ടൊരോമന താരാട്ടുമൂളിയില്ലേ ?
അന്നു നിൻ മിഴിനീർ ജലത്തിലെൻ
പാണികൾ താഴവേ, അറിയാ-
ത്തൊരനുഭൂതി, രോമാഞ്ചമെൻ-
മേനി കോരിത്തരിച്ചതു മണുനിന്നോ-
ഇക്കൈകളാലെന്നെ വാരിപുണർന്നതു-
മറിയാതെയെൻ പയോധരമമൃതുചുരത്തി-
യതുമെല്ലാം ഓർമ്മകൾ ഓർമ്മകൾ മാത്രം !
ഒമ്പത് ബി