ലോകത്തെ തൊഴിലാളികളെ സംഘടിപ്പിച്ച വിപ്ലവാചാര്യനാണ് കാറൽ മാക്സ്.
അദ്ദേഹത്തിന്റെ ബാല്യം ദാരിദ്യം കൊണ്ട് നരകയാതന നിറഞ്ഞതായിരുന്നു.
മകൻ സാമ്പത്തിക ബുദ്ധിമുട്ടാലും പട്ടിണികൊണ്ടും മരിക്കാനിടയായി.
കുഞ്ഞുങ്ങൾ മരിച്ചപ്പോൾ ഒരു ശവപ്പെട്ടി വാങ്ങാൻ പോലും പണമില്ലാതെ നിസ്സഹായമായിട്ടുണ്ട് അദ്ദേഹം.
മക്കൾക്ക് ശരിയായ ഭക്ഷണം നൽകാനാവാത്ത പിതാവാണല്ലോ താനെന്നോർത്ത് തകർന്നു പോയ നാളുകൾ.
വാടക കൊടുക്കാനില്ലാത്തതിന്റെ പേരിൽ താമസിച്ച വീട്ടിൽ നിന്നും തല്ലിയിറക്കിവിട്ടിട്ടുണ്ട്.
വിപ്ലവാശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ നാടുകടത്തപ്പെട്ടു.
ലോകത്തിന്റെ നന്മയാണ് അദ്ദേഹം ആഗ്രഹിച്ചത്.
മാക്സിന്റെ ചിന്തകൾ ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ചു.
ലോകത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ സൃഷ്ടിക്കാനായത് കാറൽ മാക്സിനാണ്.
മനുഷ്യനല്ല അവന്റെ ഉന്നതമായ ചിന്തകളാണ് ലോകത്തെ മാറ്റുന്നത്.
ക്ലേശങ്ങൾ, രോഗങ്ങൾ, ദുരിതങ്ങൾ ഇവയുടെ പെരുമഴക്കാലം ഓരോ ജീവിതത്തിലും വരുന്ന വിരുന്നുകാരാണ്.
പക്വതയോടെ, പ്രത്യാശയോടെ അവയെ നേരിടുമ്പോൾ നാം കൂടുതൽ കരുത്തരാകും.
മനസ്സിൽ ഉയർന്ന ആഗ്രഹങ്ങൾ നട്ടുവളർത്തുക.
തീവ്രമായ ആഗ്രഹങ്ങൾ ഊർജ്ജം ഉൽപാദിപ്പിക്കുന്ന ജനറേറ്ററുകൾ പോലെയാണ്.
നമ്മുടെ സ്വപ്നങ്ങൾ നമ്മെ ഉയരത്തിലെത്തിക്കും.
മഹത്തായ ചിന്തകൾ പ്രായോഗീകതയിലേക്കു കൊണ്ടുവരുമ്പോൾ, മഹത്തായ പ്രവർത്തനങ്ങളായി തീരുന്നു.