സമ്മർ ക്യാമ്പ്

പഠനത്തോടൊപ്പം വിനോദം എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് സികെജി സ്കൂളിലെ കായിക അധ്യാപകർ ആയ സജീവൻ, അരുൺ എൻ. ആർ, എന്നിവരുടെ നേതൃത്വത്തിൽ 10 ദിവസത്തെ സമ്മർ ക്യാമ്പ് നടത്തി. അതിരാവിലെയുള്ള കായികപരിശീലനം കുട്ടികളെ കൂടുതൽ ഊർജസ്വലരാക്കി മാറ്റി. പ്രായത്തിനനുസരിച്ചുള്ള ലഘുവായ വിനോദപരമായ കളികളും ഉൾപ്പെടുത്തി. ഇത്തരത്തിലുള്ള കായിക പരിശീലനം ടെലിവിഷൻ, മൊബൈൽ ഗെയിം തുടങ്ങിയതിൽ നിന്ന് ശ്രദ്ധ മാറ്റി ചാലനാത്മകമായ ജീവിതത്തിലേക്ക് കുട്ടികളെ നയിക്കുന്നു. കായിക പരിശീലനത്തിലൂടെ കുട്ടികൾക്ക് സമയക്രമം, നീതി, ടീമിന്റെ പ്രാധാന്യം എന്നിവ മനസ്സിലാക്കാം. അതിലൂടെ അവരിൽ ആത്മനിയന്ത്രണം, ഏകാഗ്രത എന്നിവയും വളരുന്നു ; ഇത് പഠനത്തിൽ കൂടുതൽ ഫലപ്രദതയും വരുന്നു.