സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./അക്ഷരവൃക്ഷം/ഒരു പടിയിറക്കത്തിന്റെ ഓർമ്മക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പടിയിറക്കത്തിന്റെ ഓർമ്മക്ക്


ഉണരുമോ എൻ പഴയതാം ഓർമ്മകൾ
ഇനി ഒരു ഉറക്കം പ്രതീക്ഷയായി
ഇരുളിൻ്റെ ഉള്ളിൽ കനലായി വിങ്ങലായി
കൊഴിയാത്തൊരെൻ ഓർമകൾ ബാക്കിയായി
ആരുമില്ലാരുമില്ലി പാഠശാലയിൽ
എത്ര വസന്തങ്ങൾ വന്നുപോയി ശാന്തമായി
ഇന്നെൻ പടിയിറക്കമായി മാറാത്തൊരോർമ്മകൾ ബാക്കിയാക്കി
എത്രയോകാലങ്ങൾ കടന്നുപോയി അറിവിന്റെ
ഉറവകൾ പകർന്നതാണെൻ പാഠശാലയിൽ
ഓർമ്മകൾ തടംതല്ലും നിമിഷങ്ങൾ
ബാക്കിയായി ഈ ശൂന്യവേളയിൽ
അറിവുകൾ തലമുറകൾ കൈമാറിയ വേളകൾ
നിറംമങ്ങിയ പൂക്കളിൽ പൊതുവർണ്ണം ചാലിച്ചുഞാൻ
പല പല സ്വപ്‍ന ശിലാകൂടീരങ്ങൾ നെയ്തവർ
കടന്നുപോയി ഓരോ വര്ഷാവസാനത്തിലും
ഇന്നീപടിയിറക്കത്തിലെൻ കൂട്ടായി
തണൽമരം മാത്രമായി, ഓർമകൾ പങ്കിടാൻ
വിദ്യാലയത്തിൻ ഇടനാഴിയിൽ വർഷങ്ങൾ
അർപ്പിച്ചു ഞാൻ - പടിയിറങ്ങീടവേ
മൂന്നുദശാബദങ്ങൾ -എത്രയോ വേഗം കടന്നുപോയി
ഇന്നെൻ മനസ്സിൻ അടിത്തട്ടിൽ വേദന മാത്രമായി
പ്രകൃതിതൻ സംഹാരതാണ്ഡവം
ഒറ്റപ്പെടുത്തിയെൻ വിദ്യാലയാങ്കണം
കണ്ടുഞ്ഞാൻ ആയിരം ശ്മശാനകുടീരങ്ങൾ
ഈ നിരോധനവേളയിൽ
എവിടെയെൻ കുരുന്നുകൾ എവിടെ ആ കാലടിയൊച്ചകൾ
മനുജൻ മനുജൻ്റെ മുന്നിൽ മതിൽ തീർത്തീടവേ
മനുഷ്യൻെറ ചെയ്തികൾ മനുഷ്യൻ മറനീടവേ
ആസന്നമാം മരണമടുത്തനാളുകൾ
ഭിത്തിയിൽ ചില്ലുകൂടാരത്തിൽ ഒതുങ്ങികൂടുവോർ
തകർക്കയായി ആയിരം ആയിരം സ്വപ്‌നങ്ങൾ
തകർക്കയായി ആയിരം ആയിരം നീതിതൻ വ്യവസ്ഥകൾ
സ്ഥാനങ്ങൾ ഓരോന്നും വെട്ടി പിടിച്ചവർ
ഒതുങ്ങുകയായി ഈ തുരുത്തിൽ
മരണം അടുക്കുന്നു സോദരാ
മാറ്റുക നിൻ ധൂർത്തുകൾ
മാറ്റുക നിൻ ശീലങ്ങൾ
ഓർമയായി എല്ലാം ഒരു ഓർമയായി
തകർക്കയായി ആയിരം ആയിരം സ്വപ്‌നങ്ങൾ
തകർക്കയായി ആയിരം ആയിരം നീതിതൻ വ്യവസ്ഥകൾ
സ്ഥാനങ്ങൾ ഓരോന്നും വെട്ടി പിടിച്ചവർ
ഒതുങ്ങുകയായി മരണാമം ഈ തുരുത്തിൽ
മരണം അടുക്കുന്നു സോദരാ
മാറ്റുക നിൻ ധൂർത്തുകൾ
മാറ്റുക നിൻ ശീലങ്ങൾ
ഓർമയായി എല്ലാം ഒരു ഓർമയായി
ആരുമില്ലിവിടെ ഈ വിജനമാം ഇടനാഴിയിൽ
ഞാനുമെൻ നിഴലും മാത്രമായ്
 
ശാന്തമാം പുലരി പിറക്കുമെന്നോർത്തു ഞാൻ
തുടങ്ങുകയായി ശൂന്യമാമി പടിയിറക്കം
രചന : ഗൗരി ശങ്കർ പ്രസാദ്
 

GOURISHANKER PRASAD
+2.B സി.കെ.എച്ച്.എസ്,ചേപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത