സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം രോഗ പ്രതിരോധം പരിസ്ഥിതി ശുചിത്വത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം പരിസര ശുചിത്വത്തിലൂടെ

പരിസ്ഥിതി യുടെ അവിഭാജ്യ ഘടകമാണ് മനുഷ്യൻ. സാങ്കേതിക വിദ്യ യുടെ വിസരണം പരിസ്ഥിതി യെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വികസനത്തിന്റെ പേരിൽ പരിസ്ഥിതിയെ നാം ദിനംപ്രതി ചൂഷണം ചെയ്യുന്നു. സ്വന്തം ആവാസസ്ഥലമാണ് നശിപ്പിക്കുന്നത് എന്ന് അറിയാതെ മനുഷ്യൻ കുതിച്ചുപായുകയാണ്. പരിസ്ഥിതി മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ പോലും ഹനിക്കുന്നത് അവൻ അറിയുന്നില്ല. രോഗവും മരണവും മനുഷ്യന്റെ സര്വനാശത്തിനു ഹേതുവായപ്പോഴാണ് അവൻ എത്രമാത്രം പരിസ്ഥിതിയെ നശിപ്പിച്ചിരുന്നുവെന്നു മനസ്സിലായത്.

രോഗങ്ങളുടെ ഒരു നീണ്ട നിര തന്നെ നമ്മുക്ക് മുന്നിലുണ്ട്. വര്ഷങ്ങള്ക്കു മുൻപ് മനുഷ്യൻ ഭയപ്പെട്ടിരുന്ന വസൂരിയെയും പ്ലേഗിനെയും മറികടന്നു കോവിഡ് -19 എന്ന കൊറോണ വൈറസ് പരത്തുന്ന സാംക്രമിക രോഗത്തിന് അടിപ്പെട്ടിരിക്കുകയാണ് ഈ ലോകം. അതിന്റെ ജീവിച്ചിരിക്കുന്ന ദൃക്‌സാക്ഷികളാണ് നാം. മനുഷ്യൻ മനുഷ്യനെത്തന്നെ വെറുക്കുന്ന തരത്തിൽ രോഗങ്ങൾ നമ്മെ ആക്രമിക്കുകയാണ്. ഇതിന്റെ കാരണങ്ങളിലേക്ക് ആഴ്ന്നു ചിന്തിച്ചാൽ പരിസ്ഥിതിയോടുള്ളb മനുഷ്യന്റെ ശത്രുതയുടെ പ്രതികാരം എന്നതിലേക്കാണ് നാം എത്തിച്ചേരുന്നത്.

പരിസ്ഥിതിക്ക് താങ്ങാവുന്നതിലധികമായി നാം അതിനെ ദ്രോഹിക്കുക്കയാണ്. മനുഷ്യന്റെ ലാഭേച്ഛ അവനെ വംശനാശ ഭീക്ഷണിയിൽ അകപെടുത്തിയിരിക്കുന്നു. സൗകര്യത്തിനുവേണ്ടി മനുഷ്യനുണ്ടാക്കിയ പ്ലാസ്റ്റിക് വസ്തുക്കൾ അനേകം രോഗങ്ങൾ സൃഷ്ടിച്ചു. ആയിരം മില്യൺ വർഷങ്ങൾ കഴിഞ്ഞാലും നശിക്കപ്പെടാതെ അവ മണ്ണിൽ കിടക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന അസംസ്കൃത വസ്തുക്കൾ നാം കഴിക്കുന്ന കാർഷിക ഉത്പന്നങ്ങളിലൂടെ നമ്മുടെ ശരീരത്തിലും എത്തിപ്പെടുന്നു. ഇത് കരൾ രോഗങ്ങൾക്കും ക്യാന്സറിനും കാരണമാകുകയാണ്. ഈ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്ന ജലസ്രോതസ്സുകൾ മലിനീകരിക്കപ്പെടുകയും അത് കുടിക്കുന്ന വെള്ളത്തിലൂടെ കോളറ, ടൈഫോയ്ഡ്, തുടങ്ങിയ രോഗങ്ങൾക്ക് മനുഷ്യൻ അടിമപ്പെടുകയും ചെയ്യുന്നു.

ഫ്ലാറ്റുകളും ഷോപ്പിംഗ്‌മാളുകളും ഉയർന്നുവന്നപ്പോൾ മാലിന്യസംസ്കരണം ബുദ്ധിമുട്ടിലായി. ആളൊഴിഞ്ഞ സ്ഥലങ്ങളിലും മറ്റും ചപ്പുചവറുകൾ നിക്ഷേപിച്ചു. കുമിഞ്ഞു കൂടിയ ഈ മാലിന്യങ്ങൾ ഈച്ചയുടെയും കൊതുകിന്റെയും വാസസ്ഥലം ആയി. കോളറ, ഡെങ്കി പനി, h1n1 എന്നീ രോഗങ്ങൾ പ്രത്യക്ഷപെട്ടു. മനുഷ്യന്റെ വികസനം വാഹനങ്ങളുടെയും യന്ത്രസാമഗ്രികളുടെയും അതിപ്രസരത്തിനു കാരണമായി. ഫ്രിഡ്ജ്, എസി ഇവയിൽ നിന്നും പുറത്തേക്കു പോകുന്ന CFC നമ്മുടെ ശരീര അവയവങ്ങളെ കാർന്നുതിന്നുകയാണ്. ഇതൊന്നും അറിയാതെ സുഖലോലുപരായി കഴിയുകയാണ് നാം എല്ലാവരും ഓരോ വീട്ടിലും ഓരോ വാഹനം എന്ന നിലയ്ക്ക് നാം ഇവയെല്ലാം വാങ്ങി കൂട്ടുകയാണ്. ഈ വാഹങ്ങളിൽ നിന്ന് പുറത്തുവിടുന്ന കാർബൺ മോനോക്സിടെ ഓക്‌സിജനിലൂടെ നമ്മുടെ ശരീരത്തിൽ എത്തുകയാണ്. വിഷവാതകങ്ങളുടെ പട്ടിക പിന്നെയും നീളുന്നു. ഫാക്ടറികളിൽ നിന്ന് പുറത്തുവരുന്ന വിഷപുകയും അന്തരീക്ഷവായുവിലൂടെ നമ്മിൽ എത്തുന്നു. ഇതൊക്കെ ആസ്ത്മ, അലർജി തുടങ്ങിയ ശ്വാസകോശ രോഗങ്ങളും ത്വക്കുരോഗങ്ങളും ഉണ്ടാക്കുന്നു.

പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ ആവശ്യകതയാണെന്നു ഇപ്പോൾ നമ്മുക്ക് ബോധ്യമായി തുടങ്ങി. കോവിഡ് എന്ന മഹാമാരി അത്രയ്ക്ക് നമ്മെ പിടിച്ചുലച്ചു. ഈ"കാലൻ വൈറസ് "നെ ചെറുത്തു നിൽക്കാൻ പരിസ്ഥിതി മുഴുവൻ ശുചീകരിച്ചു. സർക്കാരിന്റെ ലോക്കഡോൺ പദ്ധതി പരിസരശുചിത്വത്തിനും വളരെയേറെ പ്രാധാന്യം നൽകി. അതോടെ മുതിർന്നവർ മാത്രമല്ല ചെറിയ കുട്ടികൾ പോലും ശുചിത്വത്തിന്റെ പാതയിലേക്ക് വന്നു കഴിഞ്ഞു. "പരിസരശുചിത്വം രോഗപ്രതിരോധശേഷിയിലേക്ക് " എന്ന വസ്തുത മനുഷ്യൻ സ്വയാത്തമാക്കി.

നന്ദന ലിസാൻ
9 A സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ്.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം