സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം പരിസ്ഥിതി സംരക്ഷണം മനുഷ്യപുരോഗതിയിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം മനുഷ്യപുരോഗതിയിലൂടെ

പരിപാവനമാണ് പരിസ്ഥിതി. വിശുദ്ധമായ ഈ പരിസ്ഥിതിയെ എല്ലാ പവിത്രതയോടും കൂടി നാം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം അല്ലെ? പരിസ്ഥിതി നമുക്ക് ദൈവം തന്ന ഒരു വരദാനമാണ്. അതുകൊണ്ട് തന്നെ നാം അതിനെ നമ്മുടെ അമ്മയെ പോലെ പരിപാലിക്കണം. എന്നാൽ നാം ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് നേരെ മറിച്ചാണ്. കുന്നുകൂടുന്ന പ്ലാസ്റ്റിക്, ഫാക്ടറികളിൽനിന്ന് പുറംതള്ളുന്ന കാർബൺ മോണോക്സൈഡ്,അങ്ങനെ എന്തെല്ലാമാണ് നമ്മൾ പരിസ്ഥിതിയില്ലേക്ക് പുറംതള്ളുന്നത്? നാം മരങ്ങളെ കശാപ്പുചെയ്യുന്നു എന്നിട്ട് ആഗോളതാപനത്തിന്റെ പേരിൽ കണ്ണീർ ഒഴുക്കുന്നു.ഹാ കഷ്ടം! ഈ പരിസ്ഥിതി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല. അത് ഭാവി തലമുറക്കും മറ്റു ജീവജാലങ്ങൾക്കും അവകാശപ്പെട്ടതും കൂടിയാണ്.ഇതു മുന്നിൽ കണ്ടുകൊണ്ട് നാം എല്ലാ വർഷവും ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു.നമ്മുടെ മുന്നോട്ടുള്ള ഓരോ കുതിപ്പും പരിസ്ഥിതിക്ക് അനുകൂലമായിരിക്കണം.

പരിസ്ഥിതിയോടിണങ്ങിയ ഭവനങ്ങൾ, വ്യവസായശാലകൾ, വസ്ത്രങ്ങൾ, എന്നിവയെല്ലാം. നാം ഓരോ തവണ പ്രകൃതിയെ വേദനിപ്പിക്കുമ്പോഴും നാം നമ്മുടെ ശവപെട്ടിയിലേ അവസാനത്തെ ആണി അടിക്കുകയാണ്. നാം ഒരു ദിവസം തന്നെ എത്ര തവണയാണ് പ്രകൃതിയെ വേദനിപ്പിക്കുന്നത്? പാക്ഷേ ഇപ്പോൾ പരിസ്ഥിതി തിരിച്ചടിക്കാൻ തുടങ്ങി.

അതിന്റെ ഫലം ആയിആണ് ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിരിക്കുന്ന കൊറോണ എന്ന ഭീകരന്റെ ജനനം.മാത്രമല്ല കഴിഞ്ഞ വർഷവും 2018ലും ഉണ്ടായ രണ്ട് പ്രളയങ്ങൾ, 2017ലെ ഓഖി കൊടുംകാറ്റ് അങ്ങനെ എന്തല്ലാം. ഇതിന് എല്ലാം കാരണം നാം പരിസ്ഥിതിയോടും പ്രകൃതിയോടും കാണിക്കുന്ന ക്രൂരതകൾ തന്നെയാണ്. വ്യവസായവത്കരണം എന്നാൽ ഓസോൺ പാളികളെ തകർക്കലാണോ? വികസനമെന്നത് പരിസ്ഥിതിയെ തകർക്കലാണോ? ഓരോ പരിസ്ഥിതി ദിനത്തിലും നാം ഓർക്കേണ്ട ചില ചോദ്യങ്ങൾ ആണിവ. നാം വെട്ടി മുറിക്കുന്ന ഓരോ മരവും പറഞ്ഞുതരുന്നത് ഒരു കദനകഥയാണ്. ഈ ഭൂമിയുടെ ആത്മാവിനെയാണ് നാം തകർക്കുന്നത് എന്ന സത്യം മറക്കരുത് എന്ന കഥ. നമ്മുടെ ഗ്രഹത്തിന് ലഭിച്ച ഒരു ദാനമാണ് പരിസ്ഥിതി അതിനെ നമ്മുടെ അത്യാഗ്രഹം കൊണ്ട് ഇല്ലാതാക്കരുത്.മണ്ണിൽ ലയിച്ചുചേരാത്ത എല്ലാത്തിനെയും പടിക്ക് പുറത്താക്കേണ്ട സമയം ആണ് ഇത്. മാത്രമല്ല നമ്മുക്ക് ഏതെല്ലാം രീതിയിൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കുമോ, ആ രീതികളെല്ലാം നാം പിന്തുടരണം. ഈ ജലവും, മണ്ണും, വായുവും എല്ലാം നമ്മുടെ ദേഹം തന്നെയാണെന്ന് നാം തിരിച്ചറിയുമ്പോൾ നാം ഹരിത കേരളത്തിന്റെ അംഗം ആകും. നാം ഓർക്കേണ്ട ഒരു പ്രധാന കാര്യം എന്തെന്നാൽ, പ്രകൃതി നമ്മുടെ മേൽ താണ്ഡവമാടാൻ തുടങ്ങിയാൽ പിന്നെ നാം കെട്ടിപ്പടുത്തതും കെട്ടിപിടിച്ചതുമൊക്കെ തകരും. അതുകൊണ്ട് നാം പ്രകൃതിയെ സംരക്ഷിക്കാൻ ഇനിയും വൈകിയിട്ടില്ല.

സൂര്യനാരായണൻ ടി എസ്
7 B സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ്.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം