മനുഷ്യാ നീ ഒരു മഹാ വിഡ്ഡി..
പ്രകൃതി തൻ
കനിവാർന്നവീണ മണ്ണിൽ
നീ ജനിച്ചു പിന്നെ
ആ മണ്ണിനെ നീ തന്നെ
പിഴുന്നുവോ?
മഹാ മാരി തൻ മന്ത്രങ്ങൾ
ജ്വലിക്കുന്നിതാ
നീ ഇനിയും പാഠങ്ങൾ
പഠിച്ചില്ലയോ?
നിന്റെ മാന്ത്രിക വിരലുകളാൽ നീ
കൊത്തി നുറുക്കിയീ
പുതു ലോകം..
അതു നിന്നെ തന്നെ
പിഴുതെറിയുമെന്നത്
സത്യമായി ഭവിച്ചൂ
കൊറോണ തൻ
കരങ്ങളാൽ ....