സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റം


ഇന്ന് നമ്മുടെ പരിസ്ഥിതിയിൽ നിരവധി വ്യതിയാനം സംഭവിച്ചിട്ടുണ്ട് . ഏറെ ശുദ്ധമായ വായുവും അന്തരീക്ഷവും പ്രകൃതിയും വൃക്ഷങ്ങളും എല്ലാം കൊണ്ട് അനുഗ്രഹീതമായ ഏറ്റവും സുഖകരമായ ജനജീവിതത്തിന് ഉത്തമമായ നാടായിരുന്നു നമ്മുടേത് പ്രത്യേകിച്ച് ലോകത്തിലെ തന്നെ ഇത്തരം സവിശേഷതകളാൽ അനുഗ്രഹിച്ച നമ്മുടെ കേരളം മഴയും വെയിലും മിതമായ തണുപ്പും എല്ലാം കൊണ്ട് പരിസ്ഥിതിയെ ഏറെ സമ്പുഷ്ടമാക്കിയ ദൈവത്തിൻറെ സ്വന്തം നാട്

എന്നാലിന്നോ ജീവിതസൗകര്യങ്ങൾ ഏറെ മെച്ചപ്പെടുത്തി അധ്വാനം ലഘൂകരിക്കുന്ന യാത്രാ സംവിധാനങ്ങൾ വാർത്താവിനിമയ ഉപാധികൾ വിനോദ മാർഗ്ഗങ്ങൾ ഫാസ്റ്റഫുഡ് ഇവയെല്ലാം ശുദ്ധമായ പരിസ്ഥിതിയുടെ മുഖച്ഛായ മാറ്റിമറിച്ചു മനുഷ്യൻറെ വികസനത്തിനായി പരിസ്ഥിതിയെ വിനിയോഗിച്ചപ്പോൾ ഒപ്പം വായു ജലം മണ്ണ് പ്രകാശം മുതലായ പരിസ്ഥിതിയുടെ എല്ലാ ഘടകങ്ങളും കാല ഭേദമന്യേ മലിനമാക്കപ്പെട്ടു ജൈവമണ്ഡലത്തെ മുഴുവൻ വിഷലിപ്ത്തമാക്കുന്ന മലിനീകരണ പ്രവർത്തനങ്ങൾ കാലാവസ്ഥ വ്യതിയാനത്തിനുംജീവന്റെസ്വാഭാവിക നിലനിൽപ്പിനും ഭംഗം വരുത്തി മലിനീകരണം എന്ന മഹാവിപത്ത് ലോകജനതയ്ക്ക് നിരവധി സാംക്രമികരോഗങ്ങൾ കൈവശപ്പെടുത്തി കൊടുത്തു അങ്ങനെ പരിസ്ഥിതി ഏറെ മലിനപ്പെട്ടു ഭയാനകം നിറഞ്ഞതും ആയി മാറി
ലോക ജനങ്ങൾക്ക് മലിനീകരണം സമ്മാനിച്ച രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ വേണ്ടത് ഒരു പരിധിവരെ ശുചിത്വമാണ് ആണ് ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായഹൈ ജി യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത് അതിനാൽ ആരോഗ്യം വൃത്തി വെടിപ്പ് ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു അതായത് വ്യക്തി ശുചിത്വം സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ അദ്ദേഹം പോലെ പരിസരം വൃത്തി വെടിപ്പ് മാലിന്യസംസ്കരണം എന്നിവയെല്ലാം ശുചിത്വം കൈവരിക്കാൻ അത്യന്താപേക്ഷിതമാണ് വൃത്തിയില്ലാത്ത ആഹാരം പഴകിയ ആഹാരം മുതലായവ കഴിക്കുന്നതിലൂടെ യും വ്യക്തിശുചിത്വം പാലിക്കാത്ത അതിലൂടെയെല്ലാം രോഗങ്ങൾ ക്രമാതീതമായി വർദ്ധിക്കും
രോഗങ്ങൾ വന്ന് ചികിത്സിക്കുന്നതിനേക്കാൾ ഏറ്റവും ഉത്തമം രോഗംവരാതെ പ്രതിരോധിക്കുന്നതാണ് എന്ന തിരിച്ചറിവോടെ ജനങ്ങൾ അതിനുവേണ്ട സമീപനം കൈക്കൊള്ളണം കുട്ടികളായിരിക്കുമ്പോൾ തന്നെ വാക്സിനുകൾ നൽകിയ നിരക്ഷരരായ ജനങ്ങളും മറ്റും ബോധവത്കരണ പരിപാടികളിലും മറ്റു ക്ലാസ്സുകളിലും പങ്കാളികളാകുന്നതിലൂടെ യും ജനങ്ങൾ രോഗപ്രതിരോധത്തെപറ്റി കൂടുതൽ ബോധരാവുകയും ചെയ്യുംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിനും ദേശീയ ആരോഗ്യ ദൗത്യം ഇതിനെയും നേതൃത്വത്തിൽ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളും സർക്കാർ-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുമെല്ലാം സമഗ്രമായ രോഗപ്രതിരോധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് രോഗപ്രതിരോധം കൈവരിക്കാൻ ഏറെ ഘടകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്യണം ആൻറിബോഡി കഴിക്കുന്നതിലൂടെ യും ശരീരത്തിൽ രോഗകാരികളും പ്രവേശനം ഒരു പരിധിവരെ തടയുന്നു വാക്സിനേഷൻ ആണ് ഏറെ ഉത്തമം
ഇന്ന് ലോകം ഒട്ടുനനവധി മാറാരോഗങ്ങളുടെ കേന്ദ്രമായിരിക്കുകയാണ് ഒപ്പം ക്യാൻസർ, ഡിഫ്തീരിയ, എലിപ്പനി, ചിക്കൻ കുനിയ മുതലായവയും ഈ അടുത്ത കാലത്ത് നാം തൊട്ടറിഞ്ഞ അല്ലെങ്കിൽ കേട്ടറിഞ്ഞ നിപ, കൊറോണ മുതലായ വൈറസ് രോഗങ്ങളുടെയും എല്ലാം കെടുതിയിൽ ഒറ്റകെട്ടോടെ ജനങ്ങൾ നേരിട്ടു ഇനിയും ലോകം ഏറെ ഭയാനകം നിറഞ്ഞ രോഗം നാം നേരിട്ടേക്കാം അത്തരം സാഹചര്യങ്ങളിലെല്ലാം ഉത്തമമായ വൈദ്യസഹായം തേടിയും അധികാരികളുടെ നിയമ നടപടി ക്രമങ്ങൾ പാലിച്ചും ശുചിത്വത്തോടെയും ലോക ജനത ഒറ്റകെട്ടായി ചെറുക്കണം

ദിയ എം കെ
10 F സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം