സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വ ഗ്രാമം...
ശുചിത്വ ഗ്രാമം...
പണ്ട് പണ്ട് ആസാദ് എന്നൊരാളുണ്ടായിരുന്നു. അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു പണിയുമുണ്ടായിരുന്നില്ല. ഒരു പണിയുമില്ലാത്ത അസാദിന് ആ ജീവിതം മടുത്തു. ഒടുവിൽ അവൻ എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. അപ്പോഴാണ് ഒരു ദുർഗന്ധം അവന് അനുഭവപ്പെട്ടത്. അപ്പോൾ അവൻ അവന്റെ പരിസരം ചുറ്റും നോക്കി. അവന്റെ മനസ്സിൽ ഒരു ബുദ്ധി തോന്നി, എന്താണെന്നോ കേരളത്തിലെ ആദ്യത്തെ ശുചിത്വ ഗ്രാമം തന്റെ ഗ്രാമം ആവട്ടെ എന്ന്. എന്നാൽ അവന് അത് ഒറ്റക്ക് ചെയ്യാൻ ആവില്ല എന്നറിയാമായിരുന്നു അതുകൊണ്ട് തന്നെ ആദ്യം അവന്റെ കൂട്ടികാരെയാണ് അറിയിച്ചത്. കൂട്ടുകാർക്കും ഇതൊരു നല്ല പദ്ധതി ആയാണ് തോന്നിയത്. അതുകൊണ്ട് തന്നെ നല്ല ആത്മവിശ്വാസത്തിൽ അവരുടെ ആദ്യ പ്രവർത്തനങ്ങൾ തുടങ്ങി. അവരുടെ വീട് ശുചീ കരിക്കുക എന്നതായിരുന്നു ആദ്യത്തേത്. അത് എല്ലാവരും പൂർത്തിയാക്കി. രണ്ടാമത്തെ പ്രവർത്തനം എന്ന് പറഞ്ഞാൽ നാട് വൃത്തിയാക്കുകയായിരുന്നു. അപ്പോൾ അസാദിന് മുമ്പിൽ ഒരുപോലെ എല്ലാവരും ചോദിച്ചു അതെങ്ങനെ സാധിക്കും..? അവൻ കുറച്ച് നേരം നിശബ്ദമായി. പിന്നെ പറഞ്ഞു 'ഇത് അത്ര നിസാരമായ കാര്യമല്ല എന്നാലും നമ്മൾ ഇത് നേടിയെടുക്കണം, നമുക്ക് കുറച്ച് നേരം ആലോചിക്കാം....' ശരിയെന്ന് എല്ലാവരും പറഞ്ഞു. രാഹുൽ പറഞ്ഞു 'നമുക്ക് എല്ലാ വീട്ടിലും കയറി നോട്ടീസുകൾ കൊടുത്തു പറഞ്ഞാലോ...? 'ജോർജ് പറഞ്ഞു അത് ശരിയാവില്ല കാരണം ആളുകൾ ആ പേപ്പർ പുറത്തേക്ക് വലിച്ചെറിയും. അപ്പോൾ ലക്ഷ്മി പറഞ്ഞു 'എനിക്ക് പദ്ധതി കിട്ടി...' "എന്താണത്? "എല്ലാവരും ഒരുമിച്ച് ചോദിച്ചു. 'നമുക്ക് നമ്മുടെ പരിസരത്തെ ആളുകളെ ശുചിത്വത്തിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു ബോധവാന്മാരാക്കി നമ്മുടെ കൂട്ടത്തിൽ അവരെയും ചേർത്തുകൊണ്ട് നമ്മുടെ നാടിനെ ശുചീകരിക്കാം' എന്ന് ഒറ്റ ശ്വാസത്തിൽ ലക്ഷ്മി പറഞ്ഞു തീർത്തു.നല്ല പദ്ധതി ആണല്ലോ ഇത് എന്ന് ആസാദ് പറഞ്ഞു. അവർ അതുപോലെ ചെയ്തു. അങ്ങനെ ആ ഗ്രാമം സമ്പൂർണ ശുചിത്വം നേടി...ആസാദും കൂട്ടുകാരും അങ്ങനെ നാട്ടിലെ താരങ്ങളായി......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ