സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/മാലാഖകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാലാഖകൾ


വെളുത്തരൂപം
ചിറകുകൾ
ചുണ്ടുകളിൽ പുഞ്ചിരി
മുടികളിൽ തലോടി
അവർ നടന്ന് നീങ്ങുന്നു..
മാലാഖമാർ..!!!
അമ്മപറഞ്ഞതോർത്തു...
കഥകളിൽ
കവിതകളിൽ
സ്വപ്നങ്ങളിൽ..
മാലാഖമാർ...!!
ഒന്നു തൊടാൻ..
ചേർത്ത് പിടിക്കാൻ..
മുന്നിലേക്കോടി.
മാറി നിൽക്കൂ കുട്ടീ..
തൊടരുത്..
തൊടാൻ കൊതിയില്ലാഞ്ഞല്ല
ഒരു മീറ്റർ അകലം പാലിക്കൂ..
അടുക്കാൻ ആഗ്രഹിക്കാഞ്ഞല്ല
ഞങ്ങൾ പോരാട്ടത്തിലാണ്..
ജീവനുകൾക്ക് വേണ്ടി...
സ്വയം മറന്ന പോരാട്ടത്തിൽ..

ഞാൻ കണ്ടു..
ആശുപത്രി വരാന്തകളിൽ
ഉറങ്ങാത്ത മുറികളിൽ
മാലാഖകകളെ..
കഥകളിലെ
കവിതകളിലെ
സ്വപനങ്ങളിലെ
മാലാഖകളെക്കാൾ മിഴിവുളളവർ..
കരുതലുളളവർ..
നനയാതിരിക്കട്ടെ കരയാതിരിക്കട്ടെ
ഭൂമിയിലെ മാലാഖമാർ..
അവർക്ക് വേണ്ടി..
നമുക്ക് വേണ്ടി
ലോകത്തിന് വേണ്ടി
Stay home stay safe


ആമിന ദിൽന
5 D സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത