സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19

ലോക ഇന്നുവരെ കാണാത്തതും കേൾക്കാത്തതും അനുഭവിക്കാത്തതും സ്വപ്നത്തിൽ പോലും ചിന്തിക്കാത്തതുമായ ഒരു മഹാമാരിയെയാണ് ലോകം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്നത്. കോവിഡ്- 19 എന്ന് നാമകരണം ചെയ്യപ്പെട്ട നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ഈ കുഞ്ഞുവൈറസ് ലോകത്ത് വിതച്ച നാശങ്ങൾ ഓർക്കാൻ പോലും കഴിയാത്തതാണ്. വഴിയരികുകളും സിറ്റികളും മാളുകളും എന്തിന് ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും ശൂന്യമാക്കാൻ ഈ വൈറസിന് സാധിച്ചു. അമേരിക്കയും ഇറ്റലിയും സ്പെയിനും യു.കെ യും പോലെയൊക്കെ രോഗവ്യാപനത്തിൽ നമ്മുടെ ഇന്ത്യയും മാറിക്കൊണ്ടിരിക്കുന്നു. ഇതിൽ നിന്നും രക്ഷനേടാൽ ഓരോ രാജ്യവും സംസ്ഥാനങ്ങളും ഓരോ വ്യക്തികൾ പോലും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നും മുക്തരാവേണ്ടത് നമ്മുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യമാണ് . ലോക് ഡൗൺ തുടങ്ങിയതു മുതൽ നാം വീടുകളിൽ ബോറടിച്ചിരിക്കുക യാണ് . എന്നാൽ നാം ഓരോരുത്തരും ഇപ്പോൾ കരുതി തന്നെ ഇരിക്കണം. കാരണം കോവിഡ് നമ്മുടെ കൈയ്യെത്തും ദൂരത്ത് തന്നെ ഉണ്ട്. അതിനാൽ നാം രോഗപ്രതിരോധ ശേഷി നേടേണ്ടത് അനിവാര്യമാണ് . രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ആരോഗ്യപരമായ ഭക്ഷണങ്ങൾ കഴിക്കണം. വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരുന്നാൽ തന്നെ ഒരു പരിതിവരെ രോഗത്തെ പ്രതിരോധിക്കാം .അനാവശ്യ യാത്രകളും വൃത്തിഹീനമായ അന്തരീക്ഷവും ഒഴിവാക്കുക .പൊതുചടങ്ങുകൾ ഒഴിവിക്കുകയും പൊതു ഇടങ്ങളിലേക്കിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുകയും സാമൂഹികഅകലം പാലിക്കുകയും കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയുമെല്ലാം നാം ശീലിച്ചിരിക്കുന്നു . നിരന്തരം മുഖത്തു സ്പർശിക്കുന്നത് നാം പ്രധാനമായും ഒഴിവാക്കേണ്ട ഒന്നാണ് .രോഗമുള്ളവരും രോഗലക്ഷണങ്ങളുള്ളവരും മറ്റുള്ളവരിലേക്ക് സ്പ്രെഡ് ചെയ്യാതിരിക്കാൻ വളരെ അധികം ശ്രദ്ധിക്കണം .രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രയിൽ സമീപിക്കണം . ഈ സമയവും നമ്മളിൽ നിന്ന് അകന്നു പോകും . നമ്മൾ കാരണം മറ്റുള്ളവരുടെ ജീവൻ അപകടത്തിലാകാതിരിക്കാൻ വേണ്ടി വീടുകളിൽ തുടരണം .എത്രത്തോളം ക്ഷമയോടെ നേരിടുന്നുവോ അത്രത്തോളം ഫലം നമ്മൾക്ക് ലഭിക്കും . അതിനാൽ ഓരോ വ്യക്തിയുടേയും കടമയാണ് വീടുകളിൽ തുടരുക എന്നത് .പരിഭ്രാന്തി അല്ല നമുക്ക് വേണ്ടത് ജാഗ്രതയാണ് . ഈ സമയം നാം നമ്മുടെ കുടുംബത്തോടൊപ്പം തുടരുകയും മറ്റുള്ളവർക്ക് വേണ്ടിയും ഭൂമിയിലെ മാലാകമാരായ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടിയും പ്രാർത്ഥിക്കണം.നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന ഓരോ കാര്യവും അക്ഷരം പ്രതി അനുസരിക്കണം . അവർ പറയുന്നത് നമ്മുടെ ജീവനു വേണ്ടി ആണെന്നോർക്കണം . ഈ സമയം നമ്മളിൽ നിന്ന് അകന്നുപോവുക തന്നെ ചെയ്യും പുതുപുലരിക്കായ് നമുക്ക് കൈകോർക്കാം

നിദ ഷെറിൻ
8 L സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം