സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

2010 August 2 ന് സ്ക്കൂളിൽ ആരംഭിച്ച പദ്ധതി., "We Learn to Serve" എന്ന ആപ്തവാക്യത്തിലൂന്നിയുള്ള പ്രവത്തനം. എല്ലാ വർഷവും എട്ടാം ക്ലാസിൽ അഡ്മിഷൻ എടുക്കുന്ന കുട്ടികളിൽ നിന്നും എഴുത്തു പരീക്ഷയിലൂടെയും കായികക്ഷമത പരീക്ഷയിലൂടെയും 44 പേരെ തിരഞ്ഞെടുക്കുന്നു ഇരുപത്തിരണ്ട് ആൺകുട്ടികളും 22 പെൺകുട്ടികളും ആണ് പ്രവേശനം നേടുന്നത്. എട്ടിലും ഒമ്പതിലുമാണ് കുട്ടികൾക്ക് എസ് പി സി യുടെ പരിശീലനം നൽകുന്നത് പത്താം ക്ലാസിൽ  എഴുത്തു പരീക്ഷയും കായികക്ഷമത പരീക്ഷയും മാത്രമാണ് നടക്കുന്നത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഒരു വനിത പോലീസ് ഉദ്യോഗസ്ഥയും ഒരു പോലീസ് ഉദ്യോഗസ്ഥനും കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി എല്ലാ ബുധനാഴ്ച വൈകുന്നേരവും, ശനിയാഴ്ച രാവിലെയും സ്കൂളിൽ എത്തുന്നതാണ്. സ്കൂളിൽനിന്ന് ഒരു അധ്യാപകനെയും അധ്യാപികയെയും കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി തിരഞ്ഞെടുക്കുന്നു .അവർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ എന്ന പേരിലാണ് അറിയപ്പെടുന്നത്..


സമൂഹത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും, ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും, ചികിത്സയ്ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും ഒക്കെ കണ്ടെത്തി അവർക്ക് വേണ്ട സഹായങ്ങൾ എത്തിച്ചു നൽകുന്നു .കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കായുള്ള സഹായം നൽകുന്നു. അതുപോലെ, ഏത് ആവശ്യങ്ങൾക്കാണോ ബുദ്ധിമുട്ടുന്നത് ആവശ്യങ്ങൾ കണ്ടെത്തി അറിഞ്ഞ് അവർക്ക് വേണ്ട സഹായം എത്തിച്ചു നൽകുന്ന ഒരു യൂണിറ്റ് ആയിട്ട് സേവനമനുഷ്ഠിച്ചു പോരുന്നു.