Schoolwiki സംരംഭത്തിൽ നിന്ന്
(സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ കൊലുസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊലുസ്
മഴ പെയ്തുകൊണ്ടിരിക്കുന്നു കൊലുസിൻശബ്ദംപോലെ ഞാൻ മഴയിൽ കളിക്കാൻ ഇറങ്ങുബോഴാണ് വീട്ടിൽ നിന്നൊരു ശബ്ദം കേട്ടത്, അമ്മൂ...... ആരാണെന്നൊ അമ്മ ഞാൻ പേടിച്ചോടിചെന്നു ഞാൻ വിജരിചതു പോലെതന്നെ, അമ്മഎന്നെ തല്ലി കൊണ്ടു പറഞ്ഞു നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് മഴയതിറങ്ങി കളിക്കരുത് എന്ന്.എനിയ്ക് അപ്പോഴാണ് ഓർമ്മ വന്നത് മാറിയുടുക്കാൻ വേറെ ഉടുപ്പില്ലാത്തതുകൊണ്ടാണ് അമ്മ അങ്ങനെ പറഞ്ഞതെന്ന്.എന്നാലു० എനിക്ക് ഏറെ ഇഷ്ടപ്പെട്ട കൊലുസ്സിൻ ശബ്ദം പോലെയുണ്ട് മഴത്തുളളികളുടെ കിലുക്ക०.ഒരിക്കൽ നിറയെ മുത്തുകളുളള കൊലുസ് സ്വന്തമാക്കണമൊന്ന ആഗ്രഹ० ഏറെയുണ്ട്. അതിന് സാധിക്കുമോ ആവോ..... പിന്നീട് അന്ന് മഴയത്തിറങ്ങിയില്ല.എന്റൊ മനസ്സുമുഴുവൻ സീതയുടെ കാലിലുള്ളതുപോലത്തെ കൊലുസായിരുന്നു.ആ കൊലുസണിഞ്ഞാൽ അവളുടെ കാലുകൾ കാണാൻ എന്തു ഭംഗിയാണ്. കുടിക്കയിൽ ഇട്ടുവയ്ക്കുണ പൈസ എത്രയാണ്എന്ന് എപ്പോഴും എണ്ണി നോക്കാറുണ്ട്. അത് നിറയുന്ന ദിവസ० കുടുക്ക പൊട്ടിച്ച് കൊലുസ്സു വാങ്ങണം. അമ്മു ആ ദിനവും കാത്തിരുന്നു. ഒരു ദിവസം സ്കൂളിൽ പോയപ്പോൾ അവിടെ രണ്ടു പേർ ടീച്ചറോട് എന്തോ സംസാരിക്കുന്നതുകണ്ടു. ബെല്ലടിച്ച് ക്ലാസിലേക്ക് വന്ന ടീച്ചർ ഒരു കാര്യം പറഞ്ഞു.ഇവിടെ അടുത്ത് ഒരു കുട്ടിയ്ക്ക് കാൻസർചികിത്സയ്ക്ക് പണമില്ലാതെവിഷമിക്കുന്നു. ആ കുട്ടിയുടെ പേരിൽ ധനസഹായ ഫണ്ട് രൂപീകരിച്ചിട്ടുണ്ട് ഇതിലേക്ക് ഓരോ കുട്ടിയു० സംഭാവന ചെയ്യണം. അമ്മുവിന് വിഷമമായി. സ്കൂൾവിട്ട് വീട്ടിലെത്തിയ അമ്മു അമ്മയോട് കാര്യം പറഞ്ഞു. അമ്മയു० വിഷമത്തിലായി,അപ്പോഴാണ് കുടുക്കയെ കുറിച്ച് ഓർമ്മ വന്നത്.കുടുക്ക പൊട്ടിച്ച് അതിലെ ചില്ലറ മുഴുവൻ ധനസഹായഫണ്ടിലേയ്ക്ക് സ०ഭാവനചെയ്യാ० അവൾ അമ്മയോട് പറഞ്ഞു.കൊലുസ് എന്ന മോഹ०അതോടെ ഇല്ലാതാകുമെന്ന് അമ്മയ്ക്കു മനസ്സിലായി.അമ്മ ഒന്നു० മിണ്ടിയില്ല, ഒരു സഹായത്തിനാണെന്ന് കരുതി സമാധാനിച്ചു. അടുത്ത ദിവസം കുടുക്ക പൊട്ടിച്ച പണവുമായി സ്കൂളിലേയ്ക്ക് പോയി പണം ടീച്ചറെ ഏൽപിച്ചു.കൂടുതൽ പണമുണ്ടല്ലോ ഇതെവിടെ നിന്നാണെന്നു ചോദിച്ചു.കൊലുസ് വാങ്ങുന്നതിനുവേണ്ടി കുടുക്കയിൽ ഇട്ടുവച്ച ചില്ലറയാണ്.ടീച്ചർഅത് വാങ്ങി വച്ച്, അഭിനന്ദിച്ചശേഷ० മറ്റു കുട്ടികളോട് വിശാലഹൃദയത്തിനുടമയാണ് അമ്മു എന്ന് പറഞ്ഞു. ക്ളാസ് കഴിഞ്ഞ് വീട്ടിലെത്തിയ അമ്മു നടന്ന കാരൃങ്ങളെല്ലാ० അമ്മയോട് പറഞ്ഞു. അമ്മയ്ക്കു സന്തോഷമായി. അടുത്ത ദിവസം മുതൽ അവൾ വീണ്ടു० കുടുക്കയിൽ ചില്ലറയിടാൻ തുടങ്ങി. കൊലുസ് എന്ന മോഹ० എപ്പോഴെങ്കിലും നടക്കുമായിരിക്കു० എന്ന പ്രതീക്ഷയോടെ..............
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ
|