സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/നിളയുടെ ഓളങ്ങൾ

നിളയുടെ ഓളങ്ങൾ

പുഴയുടെ ഓളങ്ങൾ നോക്കി ഞാനാ | കളിവള്ളത്തിലിരുന്നു
കൈകളാൽ ജലകണം
തട്ടി തെറിപ്പിച്ച് രസിച്ചു
തെക്ക് നിന്നിളം കാറ്റ് വീശി
പടിഞ്ഞാറ്
ചക്രവാളത്തിൽ സൂര്യനസ്തമിക്കാൻ
കാത്തു നിന്ന പോലെ
ചന്ദ്രൻ പുറത്ത് വന്നു
ഇടിയും മിന്നലും വരുന്നു
ചെറിയ ചാറ്റൽ മഴയും
തിരിഞ്ഞു നോക്കിയപ്പോഴെക്കും
ഞാനുമെൻ കളിവള്ളവും
ദിശയറിയാതെ എങ്ങോ മറഞ്ഞിരുന്നു

ദീപിക കൃഷ്ണ' K.M
VII. A സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത