ലോകത്തെ ഭീതിയിലാക്കിയ വൈറസ്
കീരിടത്തിൻ്റെ രൂപത്തിൽ കാണപ്പെടുന്ന വൈറസ്
അതിൻ്റെ പേരാണ് കൊറോണ വൈറസ്
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ്
രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പകരുന്ന വൈറസ്
അതിൻ്റെ പേരാണ് കൊറോണ വൈറസ്
പനിയും ചുമയും ശ്വാസതടസ്സവുമാണിതിൻ്റെ ലക്ഷണങ്ങൾ
ഇതിനെ തുരത്താൻ ഇല്ല
വാക്സിനേഷനോ പ്രതിരോധ ചികിത്സയോ
ഇതിനെതിരെ പോരാടുവാൻ
വ്യക്തി ശുചിത്വം പാലിക്കേണം
വ്യക്തി അകലവും നമ്മൾ പാലിക്കേണം
മുഖാവരണവും യാത്രയിൽ ധരിച്ചിടേണം
ലോകത്തെ വിഴുങ്ങിയ വൈറസിനെ തുരത്താൻ നമ്മൾ ഒറ്റകെട്ടായി പോരാടിടേണം
ലോകത്തിൽ വീണ്ടും സമാധാനമുണ്ടാകാൻ
നമ്മുടെ ഉള്ളിൽ വേണമി മന്ത്രം
നമുക്ക് ഒറ്റ സ്വരത്തിൽ പറയാം
"ലോക: സമസ്ത: സുഖിനേ ഭവന്തു "