സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/എന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്വപ്നം

വെള്ളാരം മണലിലൂടെ അച്ഛന്റെ കയ്യും പിടിച്ചു നടക്കുമ്പോൾ പഞ്ചാര മണലുകൾക്ക് തീ വെട്ടി പൊള്ളലായിരുന്നു. അക്കരക്കാവിലെ ഉത്സവത്തിന്റെ ആരവത്തിൽ ഞാനും, എന്റെ വെള്ളിപാദസ്വരവും പുഴമണലിന്റെ തീ ചൂട് മറന്നിരുന്നു. സൂര്യൻ തലയ്ക്കു മുകളിൽ എത്തി നിൽക്കുന്നു. കതിന വെടിയുടെ മുഴക്കമുള്ള ശബ്ദം ഈശ്വരാ !വേഗമെത്തണം. അച്ഛന്റെ കൂടെ നടന്നാൽ എത്തുന്നില്ല. പുഴമണലിൽ എന്റെ കുഞ്ഞികാലുകൾ താഴ്ന്നു പോകുന്നു. എന്റെ മനസ്സു വായിച്ചതു പോലെ അച്ഛനെന്നെ വാരിയെടുത്ത് അച്ഛന്റെ ചുമലിൽ വെച്ച് നടന്നു. ആനപ്പുറത്തിരിക്കുന്ന ഗമയിൽ ഞാൻ ചുറ്റും കണ്ണോടിച്ചുഅടുത്തെങ്ങും പരിചയമുള്ള ആരുമില്ല. പുഴകയറുമ്പോൾത്തന്നെ പൂതനും, തിറയും അരങ്ങു തകർക്കുന്നു. ഐസുകളുടെ നിലക്കാത്ത ശബ്ദം, വർണ്ണബലൂണുകളും നാരങ്ങാവെള്ളവും, തണ്ണിമത്തന്റെ ജൂസും. കൊമ്പൻ വലിയ കേശവനും പെരിങ്ങോടിന്റെ പഞ്ചവാദ്യവും. പെട്ടെന്നാണ് കാതിൽ ഇടിമുഴക്കം പോലൊരു ശബ്ദം ഞെട്ടിപോയി ഞാൻ. എവിടെ..? എവിടെ ആനയും പഞ്ചവാദ്യവും, തിറയും, പൊയ്കാളകളും അമ്പരപ്പോടെ ഞാൻ നാലുപാടും നോക്കുന്നതുകൊണ്ടാകാം അമ്മ വീണ്ടും ചൂടായി. ഞാൻ മെല്ലെ പറഞ്ഞു അമ്മേ ആന.. ആനയല്ല ചേനയാണ് നേരം എത്രയായെന്നാ നിന്റ വിചാരം കിടക്കപ്പായീന്ന് എണീക്കണില്ലേ. അമ്മയുടെ കണ്ണിലെ ഭാവം കൈയിലെ ചൂലും ചാടി എണീറ്റു ഞാൻ ഈശ്വരാ "സ്വപ്നം കണ്ടതാണോ ഞാൻ? നടക്കാതെ പോയ ഉത്സവ പൂരങ്ങളെ ഓർത്തു കിടന്നതാവാം. വല്ലാത്തൊരു സ്വപ്നം. വേലകളും ആഘോഷങ്ങളും മാറ്റി വെച്ചാലും കുഴപ്പമില്ല "മരിച്ചവർക്കുവേണ്ടി, രോഗി കൾക്ക് വേണ്ടി, നമുക്ക് വേണ്ടി ഈ കൊറോണ കാലത്ത് ഈ മഹാമാരിയെ തോല്പിക്കാൻ പതിനാലല്ല, സർക്കാരും, ആരോഗ്യപ്രവർത്തകരും പറയുന്നത്ര ദിവസം നമുക്ക് വീട്ടിലിരിക്കാം. അകന്നിരിക്കൂ... അകറ്റിനിർത്താം... കൊറോണയെ. "ബ്രേക്ക്‌ ദി ചെയിൻ ". നന്ദി.

നിവേദിത കെ പരമേശ്വരൻ
:5th std സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ