പണത്തിനു പിന്നാലെയോടി നമ്മൾ
ജീവനും വിലയുണ്ടെന്ന് മറന്നൊരു നേരം...
നേരത്തിനുഉണ്ണാതെ ഉറങ്ങാതെയും..
പലതിനും വേണ്ടിയലഞ്ഞു
നമ്മൾ..
കൂട്ടരേം നാട്ടാരേം മറന്നു നമ്മൾ..
ഇതൊക്കെ കണ്ടൊരു ദൈവത്തിനും ക്ഷമ നശിച്ചിരിക്കും..
സൃഷ്ടിച്ചൊരാണുവിനെ നമുക്ക് വേണ്ടി..
നമ്മളാരെന്നോ എന്തെന്നോ ഓർത്തിരിക്കാൻ..
നമുക്കുള്ളിലും ജീവനുണ്ടെന്ന് ഓർത്തിരിക്കാൻ..
പണം വേണ്ട ജീവൻ മതിയെന്നായി..
ജീവന് വേണ്ടി യാചകരായി നമ്മൾ..
മഹാമാരിയെ പേടിച്ചോളിച്ചു നമ്മൾ.
വീട്ടുതടങ്കലിൽ ആയപ്പോളും ജീവന്
വേണ്ടിയതനുസരിച്ചു..
പേടിയല്ല വേണ്ടതെന്നു മനസിലാക്കി നമ്മൾ..
ജാഗ്രതയോടെ.. ശുചിത്യത്തോടെ..
ലോക നന്മക്കായി ഒത്തൊരുമിച്ചു മുന്നേറിയാൽ...
നല്ലൊരു നാളെ
നമുക്ക് സ്വന്തം...