വൻസുനാമിപോൽ
ലോകരാജ്യങ്ങളെ മൃത്യുവിൻ
കരാളഹസ്തത്തിൽ
അമർത്തിടുന്നൊരീ
മഹാ മാരിയാം കൊറോണയെ
ചെറുത്തീടാംനാമേവർക്കും.
കൈകോർത്തിടാതെ-
അകന്നിരുന്ന് തീർത്തിടാം
പ്രതിരോധത്തിൻ വലയം.
വിങ്ങലുംതേങ്ങലും-നിരന്തരം
കേട്ടുകൊണ്ടൊരീ - ലോകത്തിൻ
പുതുജീവൻപകർന്ന് -മാലാഖമാർ,
കാവലേകുവാൻകാക്കിപ്പടയും.
നിസ്സാരമായൊരീ കൃമികീടം
എടുത്തിടുംനിൻവില-
യേറിയജീവിതം മാനവാ..!
ശുചിത്വബോധത്തിൻ കരുതലിൽ
തണലേന്തിമുന്നേറിടാം
മൃത്യുവിൻവാഹകനായൊരീ
മഹാമാരിയെചെറുത്തീടാം
പ്രതിരോധത്തിൻകരത്തിൽ
അമർന്നീടാംനാമേവർക്കും
ലോകനന്മയ്ക്കായി
ഒരുപുതുയുഗപ്പിറവിക്കായി
കാത്തിരിക്കുന്നു ഞാൻ..