സിഎംഎസ് എൽപിഎസ് മച്ചുകാട്/അക്ഷരവൃക്ഷം/ചില ശുചിത്വ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചില ശുചിത്വ ചിന്തകൾ

ഈ കോവിഡ് കാലയളവിൽ ശുചിത്വം എന്ന വിഷയത്തെക്കുറിച് ചില കാര്യങ്ങൾ പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു .കോവിഡ് എന്ന രോഗം നമുക്കു ചുറ്റും ,ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ശുചിത്വം എന്ന വിഷയത്തിന് വളരെയധികം പ്രാധാന്യമുണ്ട് .ഈ ഒരു രോഗത്തിന് ഇന്ന് ശുചിത്വശീലം എന്ന മരുന്ന് അല്ലാതെ മറ്റൊന്നും ഇല്ല . ശുചിത്വശീലം വളർത്തിയെടുക്കുന്നതിൽ വിദ്യാർത്ഥികളായ നമ്മുടെ പങ്ക് വളരെ വലുതാണ് .കുഞ്ഞുങ്ങളുടെ ശരിയായ വളർച്ചയും ഉയർച്ചയും ആണ് രാഷ്‌ട്രത്തിന്റെ ഉയർച്ചയും വളർച്ചയും .ഇത്‌ കുഞ്ഞുങ്ങളെ സ്നേഹിച്ച ചാച്ചാജിയുടെ വാക്കുകളാണ് . കുഞ്ഞുങ്ങളുടെ ശരിയായ വളർച്ചയ്ക് ശുചിത്വം ആവശ്യമാണ് .

ശുചീകരണത്തിന് പ്രധാനമായും നാലു ഘടകങ്ങളാണുള്ളത് .1 വ്യക്തിശുചിത്വം 2 .ഗൃഹശുചിത്വം 3 .സ്ഥാപനശുചിത്വം 4 .സാമൂഹികശുചിത്വം .ഈ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്‌ കുട്ടികളുടെയിടയിൽനിന്നുംതന്നെയാണ് .ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ ചൊല്ല് .കുട്ടിക്കാലത്തു നാം നേടുന്ന ശീലങ്ങൾ ജീവിതകാലമത്രയും കാത്തുസൂക്ഷിക്കുവാൻ നമുക്ക്‌ കഴിയും .എന്നാൽ നാം പലപ്പോഴും ശുചിത്വമില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട് . വ്യക്തിശുചിത്വത്തിന്റെ കാര്യത്തിലും ഗൃഹശുചീകരണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കുന്ന മലയാളി പരിസരശുചിത്വത്തിൽ മടി കാണിക്കുന്നു.ഉദാഹരണമായി പൊതുസ്ഥലങ്ങളിൽ തുപ്പുക,തുറസ്സായ സ്ഥലങ്ങളിൽ മൂത്രമൊഴിക്കുക,കടലാസ്-പ്ലാസ്റ്റിക് മറ്റു പാഴ്വസ്തുക്കൾ പൊതുസ്‌ഥലങ്ങളിൽ വലിച്ചെറിയുക.ശുചിത്വബോധം ഇല്ലാത്തതാണ് ഇതിന്കാരണം.അതിന് വിദ്യാർത്ഥികളായ നമുക്ക് എന്ത് ചെയ്യുവാൻ കഴിയും.നമ്മുടെ വീടും പരിസരവും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക.നമ്മുടെ സ്‌കൂളും ഗ്രാമവും ശുചിയാക്കുന്നതിന് ഉത്സാഹം ഉള്ളവരായിത്തീരുക.വിദ്യാർത്ഥികൾ ഒരുമിച്ച് പോസ്റ്ററുകളും ബോർഡുകളും നിർമിച്ചു സ്ഥാപിക്കുക.വീടുകളിലും പൊതുസ്ഥലങ്ങളിലും ശുചിത്വപ്രധാന്യം ഉൾകൊള്ളുന്ന ക്‌ളാസ്സുകൾ നടത്തുക.നമ്മുടെ മാലിന്യങ്ങളും അവശിഷ്ടങ്ങളും നമ്മൾ തന്നെ നശിപ്പിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുക.പഞ്ചായത്തുമായിച്ചേർന്നു ശുചിത്വപ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുക.പുതിയ ആരോഗ്യശീലങ്ങൾ പഠിക്കുക,പഠിപ്പിക്കുക.നമ്മുടെ സ്‌കൂളുകളിൽ നിന്നും നേടുന്ന അറിവുകളും അനുഭവങ്ങളും വീട്ടിലും സമൂഹത്തിലും എത്തിക്കുക.

വ്യക്തിശുചിത്വത്തിൽ നിന്നും സാമൂഹ്യശുചിത്വത്തിലേക്ക് എത്തുമ്പോൾ ശുചിത്വകേരളം എന്ന സ്വപ്നത്തിലേക്ക് നാം എത്തും.ഈ കോവിഡ് മഹാമാരിയുടെ കാലയളവിൽ ശുചിത്വം എന്ന ശീലം നാം പാലിക്കേണ്ടിയിരിക്കുന്നു.കൈകഴുകൽ നമ്മുടെ ശീലമാക്കി എടുക്കുക.പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക.സാമൂഹിക അകലം പാലിക്കുക പൊതുസ്ഥലത്തു തുപ്പാതിരിക്കുക.നമുക്ക് ഒത്തുചേർന്ന് കോവിഡ് എന്ന മഹാമാരിയെ തോല്പിക്കാം.ഇനിയൊരു മഹാമാരി ഉണ്ടാവാതെ നോക്കാം.വിദ്യാർത്ഥികളായ നമ്മളിലൂടെ നല്ല ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാം.ശുചിത്വമുള്ള കേരളത്തെ പണിത് ഉയർത്താം.

ഡെനിയ മെഴ്സ ഡിമൽ
3എ [[|സിഎംഎസ് എൽപിഎസ് മച്ചുകാട്]]
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം