സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്/അക്ഷരവൃക്ഷം/ശുചിത്വശീലങ്ങൾ
ശുചിത്വശീലങ്ങൾ
ശുചിത്വം നമ്മുടെ ജീവിതത്തിൽ ഏറ്റവും ആവശ്യ ഘടകങ്ങളിൽ ഒന്നാണ്. രാവിലെയും വൈകിട്ടും കുളിക്കുകയും പല്ലു തേക്കുകയും ചെയ്യുന്നത് മനുഷ്യ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. കൂടാതെ ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം. നഖങ്ങൾ വൃത്തിയാക്കുകയും ടോയ്‌ലറ്റിൽ പോയശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുകയും ചെയ്യണം. ഇന്നത്തെ സാഹചര്യത്തിൽ കൊറോണ എന്ന മാരക രോഗത്തിൽ നിന്നും നമുക്കു രക്ഷനേടാനായി കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കുന്നത് കഴിവതും ഒഴിവാക്കണം. കൂടാതെ ആളുകൾ നിന്ന് അകലം പാലിക്കുകയും ചെയ്യണം. മാത്രമല്ല രോഗങ്ങൾ നമ്മെ പിടികൂടാതിരിക്കുന്നതിനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രോഗങ്ങൾ വരാതിരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. അതിനാൽ തന്നെ പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചുകൊണ്ട് ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ നമുക്കൊന്നിച്ച് പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം